Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
കൈ എടുത്തതും അവൾ നിർത്താതെ ചുമച്ചുകൊണ്ട് സ്ലാബിൽ പിടിച്ചുനിന്നു
ഒന്നൂല്ലിക്കാ... ഞങ്ങൾ വെറുതെ...
മ്മ്...
പോവാം...
ഹാ...
ഉപ്പാനെ കൂട്ടാൻ റാഷി വരും അവന്റെ കൂടെ കല്യാണ വീട്ടിലേക്ക് പോരെ...
ഫൗസി : മ്മ്...
അഫിയെ കൂട്ടി ഇറങ്ങി
നീ എന്തിനാടീ അവളെ കഴുത്തിനു പിടിച്ചത് അതൊരു പാവമല്ലേ ചത്തെങ്ങാനും പോയിരുന്നേലോ...
ഞാനേ ഇത്താനെ പറ്റി മോശം വിചാരിച്ച സങ്കടത്തിൽ നിൽക്കുമ്പോഴാ അവള് വന്ന് അങ്ങനെ ഒക്കെ പറയുന്നേ...
എന്ത് പറഞ്ഞെന്ന്...
അത്... അതൊന്നൂല്ല...
ശെരിക്കും...
പറഞ്ഞാൽ അവളെ പോയി തല്ലാനോ ചീത്ത പറയാനോ നിൽക്കരുത്...
മ്മ്...
ഇത്രേം വലിയ ആണൊരുത്തനെ കെട്ടാൻ പോവുന്ന പെണ്ണിനും ആൾക്കാർക്കും മുനിലിട്ട് ഇങ്ങനെ തല്ലാൻ മാത്രമെന്താ ഉണ്ടായേ... അവനെന്തേലും ചെയ്തിട്ടണേലും സാരോല്ല ഇതിനൊക്കെ അഹങ്കാരമെന്നല്ലാതെ എന്താ പറയാ... അവൻ വളം വെച്ചുകൊടുത്തിട്ടാ അവന്റെ കൊഞ്ചിക്കലും എടുത്തോണ്ട് നടക്കലും ചോറുവാരികൊടുക്കലും എല്ലാ വാശിക്കും നിന്നുകൊടുക്കലും കൊണ്ടാ... ഒന്ന് പറഞ്ഞുമനസിലാക്കികൊടുക്ക് അല്ലെങ്കി ഇനിയും ഇത് തന്നെയാവും അവസ്ഥ അവന്റെ കൈകൊണ്ട് ഒന്നുകിട്ടിയാൽ അപ്പൊ തീരും അവളുടെ അഹങ്കാരം... എന്നൊക്കെ അവള് പറയുമ്പോ ദേഷ്യം വന്നെങ്കിലും ഞാൻ മിണ്ടാതിരുന്നതാ അവസാനം ഇക്കാനെകൊണ്ട് ഇത്താനെ തല്ലിക്കാൻ പറഞ്ഞപ്പോ എന്റെ കയ്യിന്നു പോയി...
മ്മ്...
ഇക്കാ...
മ്മ്...
ഇതെവിടെക്കാ...
വെറുതെ കുറച്ചൊന്നു കറങ്ങാൻ...
പമ്പിൽ ചെന്ന് ടാങ്ക് ഫുള്ളാക്കി കുറച്ചുസമയം വെറുതെ കറങ്ങി കഴിഞ്ഞു ടൗണിൽ എത്തുമ്പോ ഏകദേശം കടയെല്ലാം അടച്ചിട്ടുണ്ട്
ഇക്കാ ആവിൽമിൽക്ക് കുടിച്ചാലോ...
അത് നല്ലൊരു സ്കീമാണ്...
എങ്കി വിട്ടോ...
എവിടെ വേണം...
ച്ചോയേട്ടന്റെ കടേൽ പോവാം...
കൂൾബാറിനു മുന്നിൽ വണ്ടിനിർത്തി കൗണ്ടറിനു മുന്നിൽ
💬 Comments
View all comments