0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

വഴിയിലും വരും

എക്സോസ്റ്റ് ഓൺ ചെയ്ത് സിഗരറ്റ് കത്തിച്ചു വലിച്ചു ചിന്തകളിൽ മുഴുകിയിരിക്കെ

ഗ്ലാസിൽ മുട്ടുകേട്ട് നോക്കുമ്പോ നൂറയും അഫിയും പുറത്ത് നിൽക്കുന്നത് കണ്ട് ഗ്ലാസ് താഴ്ത്തി

നൂറ : എന്താ അകത്തേക്ക് വരാതെ ഇവിടെതന്നെ ഇരിക്കുന്നെ...

ഒന്നുമില്ല വെറുതെ...

കുറേ സമയമായല്ലോ...

കയറ്...

അഫി : നിങ്ങൾ സംസാരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ ചേച്ചി ഒറ്റക്കാ...

മ്മ്...

അഫി : ഇവിടെയിരിക്കണ്ട ആരേലും കാണും ഒന്ന് കറങ്ങിക്കോ... പതിയെ വന്നാൽ മതി ആരേലും ചോദിച്ചാൽ നൂറേടെ ഡ്രെസ്സിന്റെ അളവ് കൊടുക്കാൻ പോയതാണെന്ന് പറഞ്ഞോളാം...

ശെരി...

പുറത്ത് കളയാൻ തുടങ്ങിയ സിഗരറ്റ് കൈയിൽ വാങ്ങി ചുറ്റും ആരുമില്ലെന്നുറപ്പിച്ചു ഒരു പുകയെടുത്തു നിലത്തിട്ടു ചവിട്ടി എന്റെ കവിളിൽ ഒരുമ്മ തന്നുകൊണ്ടവൾ തിരികെ പോകെ ഞാൻ വണ്ടിയെടുത്തു

മജ്നൂ...

മ്മ്...

എന്ത് പറ്റി...

ഹേയ്...

സ്വപ്നമാണോ...

മ്മ്...

(എന്റെ കൈയിൽ കെട്ടിപിടിച്ചു ചേർന്നിരുന്നു) എനിക്കും നല്ല പേടിയുണ്ട്...

പേടിക്കണ്ട എന്തുവന്നാലും നിന്നെ തനിച്ചാക്കില്ല...

അവളെന്റെ കൈയിൽ ഉമ്മവെച്ചു

മജ്നൂ...

എന്നാലും ഇതെങ്ങനെ...

അത് വീട്ടിൽ വന്നപ്പോ ഒരു പാമ്പിനെ കണ്ടില്ലേ അവൾ തന്നതാ...

എന്നാലും എനിക്കതല്ല മനസിലാവാത്തത് ഇത്രയും ശക്തിയുള്ള മാണിക്യം ധരിച്ച നിനക്കെങ്ങനെ തോൽവി സംഭവിച്ചു എന്നാണ്...

അതിലേറെ ശക്തമായതെന്തോ മറുവശത്തുണ്ടെങ്കിലോ...

മ്മ്... ചിലപ്പോ...

മജ്നൂ...

മ്മ്...

എനിക്ക് നിന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ല...

അവളെ നോക്കി ചിരിച്ചത് കണ്ട് അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചു ചിരിയോടെ

സാരോല്ല എന്നെയും കൂട്ടിയാൽ മതി...

അവളുടെ തലയിൽ തലോടി അവളെ ഇടം കയ്യാൽ ചേർത്തുപിടിച്ചു

നൂറാ...

മ്മ്...

എനിക്ക് നല്ല പേടിയുണ്ട്...

മരിക്കാനോ...

അവരുടെ സേഫ്റ്റി ഓർത്ത്...

അവർക്കൊന്നും സംഭവിക്കില്ല പേടിക്കണ്ട...

മ്മ്... ഞാൻ വില്പത്രമെഴുതാൻ വക്കീലിനെ ഏല്പിച്ചു...

മ്മ്... എനിക്കും എഴുതണം...

മ്മ്...

നീ എങ്ങനെയാ എഴുതുന്നെ...

മൊത്തം പതിനാല് ഭാഗങ്ങൾ ഒരു ഭാഗം ഉപ്പാക്കും ഉമ്മാക്കും, ഇത്തമാർക്കും പെണ്ണുങ്ങൾക്കും ചെക്കന്മാർക്കും ഓരോ ഭാഗം ഒരു ഭാഗം ചാരിറ്റിക്ക് അത് നോക്കിനടത്തൻ അവർ തന്നെ...

എനിക്കും അങ്ങനെതന്നെ എഴുതിയാൽ മതി... നീ മന്തൂബിനെ വിളിച്ചുപറ...

നീയും അവർക്കണോ എഴുതിവെക്കുന്നെ...

💬 Comments

View all comments