Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പുറകിലേക്ക് തള്ളി മലർന്നടിച്ചു വീണ അവനെ ഒന്ന് നോക്കി തിരിഞ്ഞു നടക്കുമ്പോ ഷൈജ അവനെ പിടിച്ചെഴുനേൽപ്പിക്കുന്നുണ്ട്
പിള്ളേരുടെ അടുത്ത് ചെന്നിരുന്നു സംസാരിച്ചിരിക്കെ ശരത്തുവന്നു
പെരുമാൾ വക്കീല് വന്നിട്ടുണ്ട് നിന്നെ ചോദിച്ചു
മ്മ്...
എഴുനേറ്റ് വക്കീലിനടുത്തു ചെന്നു വക്കീൽ ചായകുടിച്ചു കഴിഞ്ഞതും അയാളെ കൂട്ടി വണ്ടിയിൽ കയറിയിരുന്നു
എന്താ കാണണം എന്ന് പറഞ്ഞത്...
വിൽപത്രം എഴുതണം...
ഇതെന്താ വിൽപത്രമൊക്കെ...
എഴുതണമെന്ന് തോന്നി...
ശെരി എങ്ങനെയാ...
എഴുതികൊണ്ടിരുന്ന പേപ്പർ നീട്ടി
ഞാൻ ഇതുവരെ സമ്പാദിച്ച മുഴുവൻ സ്വത്തുക്കളും എന്തൊക്കെ ആർക്കൊക്കെ എന്നത് ഇതിലുണ്ട് ഇനി സമ്പാദിക്കാൻ പോകുന്നത് വിലയിട്ടു പതിനാല് തുല്ല്യ ഷെയർ ആക്കണം വ്യത്യാസമൊന്നുമില്ല ഇതിൽ എഴുതിയ പോലെ തന്നെ
ഉപ്പാക്കും ഉമ്മാക്കും കൂടെ ഒരുഷെയർ ഇത്താത്തമാർക്ക് രണ്ടുപേർക്കും ഓരോ ഷെയർ ആദി അമൽ അൽതു സുഹൈൽ ബിച്ചു അഫി ലക്ഷ്മി പ്രിയ മുഹ്സിന റിയ എല്ലാർക്കും ഓരോ ഷെയർ ഒരു ഷെയറിൽ നിന്നുള്ള വരുമാനവും ഇവർക്ക് ഓരോരുത്തർക്കും ഉള്ള ഷെയറിന്റെ രണ്ടുശതമാനം വരുമാനവും ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്ന ഓർഫനെജിലേ കുട്ടികളുടെയും ചാരിറ്റി ആവശ്യങ്ങൾക്ക് കൊടുക്കുകയും അതുകൂടെ ഇവർ നോക്കിനടത്തുകയും വേണം...
ശെരി...
എല്ലാരുടെയും പേരും ഡീറ്റൈൽസും അതിലുണ്ട്...
എന്നാലും എന്തുപറ്റി പെട്ടന്ന്... എന്തെങ്കിലും ഹെൽത്ത് ഇഷ്യു...
ഒരിഷ്യുവും ഇല്ല മനുഷ്യന്റെ കാര്യമല്ലേ... നോ ഗ്യാരണ്ടി എപ്പോ വേണേലും എന്തും നടക്കാലോ... നമുക്കെന്തേലും പറ്റിയാലും കൂടെ ഉള്ളവർ വഴിയാധാരമാവരുതല്ലോ...
ശെരി...
പിന്നേ... ഈകാര്യം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി...
ശെരി...
ഈ ആഴ്ച്ച തന്നെ പേപ്പർ എന്റെ കൈയിൽ കിട്ടണം...
ശെരി...
വകീൽ പോയപ്പോ ആ കാര്യത്തിൽ സമാധാനം ഉണ്ടെങ്കിലും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ആദ്യം അൽത്തുവിനും സുഹൈലിനും അമലിനും പെണ്ണുകാണണം ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാരും സേഫായിരിക്കണം അതെങ്ങനെ എന്നാണ് അറിയാത്തത് ചെയ്തുവെച്ചത് ചെറിയ കാര്യങ്ങളല്ല പിറകെ വന്നുകൊണ്ടിരിക്കും സേഫ് സ്ഥലങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും എല്ലാ കാലവും സേഫ് ആക്കി നിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് പിടിയില്ല എന്തെങ്കിലും വഴി കണ്ടുപിടിച്ചേ പറ്റൂ കാരണം തേടി വരുന്നവരാരും പണത്തിന് വേണ്ടി വരുന്നവരല്ല പകക്ക് വേണ്ടി വരുന്നവരാണ് ഏതു
💬 Comments
View all comments