Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
എന്തേലും ഉണ്ടായാൽ അടിച്ചു മുഖം പൊളിച്ചേക്ക്... ആരേലും ചോദിച്ചാൽ നിന്നോട് മോശമായി പെരുമാറിയെന്നു പറഞ്ഞാൽ മതി...
ശെരി...
ഉമ്മറത്തേക്ക് ചെല്ലേ ഉപ്പയും അച്ചായനും മൊഴിതിക്കയും അച്ഛനും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നൊക്കെ ഉണ്ട് ഞാൻ പന്തലിൽ ഇരിക്കുന്ന പിള്ളേരുടെ അടുത്തേക്ക് ചെന്നു
എന്താണ് എല്ലാർക്കും ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ...
ദേവു : ചേച്ചി എവിടെയും കൊണ്ടുപോയില്ല എപ്പോഴും തിരക്കാണെന്നു പറയും...
അഫിയോട് പറഞ്ഞാൽ പോരായിരുന്നോ... സാരോല്ല കല്യാണം കഴിയട്ടെ നമുക്ക് എല്ലായിടത്തും കറങ്ങാം...
ഹരി : ശെരിക്കും...
ആടാ... ശെരിക്കും...
ഫോൺ അടിഞ്ഞു എടുത്തുനോക്കി സ്‌ക്രീനിൽ അഫിയുടെ പേര് കണ്ട് കാൾ എടുത്തു
പറയെടീ...
ഷൈജ പോവാൻ സാധനങ്ങളൊക്കെ പാക്ക് ചെയ്തിറങ്ങുന്നുണ്ട്...
ഞാനിപ്പോ വരാം...
കുട്ടികളോട് പോയിട്ടുവരാമെന്നു പറഞ്ഞ് ഉമ്മറത്തു ചെന്നിരുന്നു
കുറേ വിളിച്ചു കൂവലുകൾക്ക് പിറകെ മൂന്നാല് കവറുമായി ഷൈജയും മക്കളും ദാസനും ഇറങ്ങി വരുന്നത് കണ്ട് എണീറ്റ് അവർക്കുമുനിലേക്ക് നിന്നു
എവിടെക്കാ...
ഷൈജ : (ദേഷ്യത്തോടെ)മാറി നിക്കടാ...
ദാസനെകോളറിൽ കൂട്ടിപിടിച്ച് കണ്ണിലേക്കു നോക്കി പതിഞ്ഞ ശബ്ദത്തിൽ
നിന്നോട് ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിയും വരെ അടങ്ങി ഒതുങ്ങിയിവിടെ നിന്നോണമെന്ന്... ഇപ്പോഴും ഞാൻ അതുതന്നെയാ പറയുന്നേ കല്യാണം കഴിയുവോളം അടങ്ങി ഒതുങ്ങി ഇവിടെനിന്നോണം ഇല്ലെങ്കിൽ കർമം ചെയ്യാൻ പോലും ഒറ്റൊന്നിനെയും ബാക്കിവെക്കില്ല... മനസ്സിലായോ...
ഭയത്തോടെ എന്നെ നോക്കുന്ന ദാസനെ പുറകോട്ട് തള്ളി ഷൈജയെയും ചെക്കന്മാരെയും നോക്കി
നീയൊന്നും കല്യാണത്തിനു കൂടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല ചെക്കന് ആകെ ഉള്ളോരു അച്ഛൻ പെങ്ങളും കുടുംബവും എവിടെയെന്നു ബന്തുക്കൾ ചോദിച്ചാൽ കാണിക്കാൻ നീയും നിന്റെ കെട്ടിയോനും മക്കളും ഇവിടെ വേണം... അല്ല ഇറങ്ങിപോവനാ ഭാവമെങ്കിൽ...മ്മ്മ്.... മര്യാദക്കണേൽ എല്ലാർക്കും കൊള്ളാം ഇല്ലെങ്കിൽ...
ഒന്നും മിണ്ടാതെ നിൽക്കുന്ന ദാസനരികിൽ നിന്നും അജയന് നേരെ തിരിഞ്ഞ് ഇടം കയ്യാൽ അവന്റെ കഴുത്തിലും വലം കയ്യാൽ കവിളിലും കുത്തിപിടിച്ചു
കല്യാണം കഴിയും വരെ അടങ്ങി ഒതുങ്ങി മര്യാദക്ക് നിന്നോണം ഇവിടുത്തെ പെണ്ണുങ്ങളെ പുറകെ ഒലിപ്പിച്ചോണ്ട് നടന്നാൽ പച്ചക്ക് കത്തിച്ചു കളയും
കൈയിൽ കിടന്നു കുതറാൻ നോക്കുന്ന അവനെയും എന്റെ കൈ പിടിച്ച് വിടീക്കാൻ നോക്കുന്ന ഷൈജയെയും തറപ്പിച്ചുനോക്കി അവനെ
💬 Comments
View all comments