Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നല്ലതല്ലേ...
നിന്റെ ഇഷ്ടം... എന്തിനായാലും ഞാൻ കൂടെയുണ്ട്...
ഗുരു പറഞ്ഞപ്രകാരം എന്റെ മകന് ഭാര്യയാവാൻ യോഗമുള്ള ജാതകമാണ് എസ് ഐ രുദ്രന്റെ മകൾക്ക് പക്ഷേ എന്റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എനിക്കൊരു മകൻ ഉണ്ടായിട്ടുമില്ല പിനെങ്ങനെ
മജ്നൂ...
മ്മ്...
എന്താ ആലോചിക്കുന്നെ...
ഒന്നൂല്ല പെണ്ണേ... ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ ഒരുപാടുണ്ട് ഒന്നും ഇനി വൈകിച്ചുകൂടാ...
മ്മ്...
തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കെ റിയ കയറിവന്നു
നിനക്കിപ്പോ ബാങ്കിൽ തീരേ ഇരുപ്പുറക്കുന്നില്ല അല്ലേ...
അവിടിരുന്ന് എന്ത് ചെയ്യാനാ... ഞാനിങ്ങു പോന്നു...
ചിരിയോടെ അവളെ നോക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കെ
റിയാ...
പറയിച്ചായാ...
നമുക്ക് ലോക്കറിന്നത് എടുക്കണം ഇനി വെച്ചിരിക്കുന്നില്ല...
എപ്പോ...
കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ...
ശെരി... കീ റെഡിയായോ...
അഫി : അതൊക്കെ എപ്പോഴേ കട്ടുബോടിച്ചു...
റിയ : അപ്പൊ അവരറിയില്ലേ...
ഇല്ല അത് അടിച്ചുമാറ്റി താൽക്കാലത്തേക്ക് അതുപോലുള്ളത് വെച്ചുകൊടുത്തു ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശേഷം എടുത്ത കീ അവരെ കൈയിൽ തന്നെ വെച്ചു...
ഫോൺ റിങ് ചെയ്തത് അറ്റന്റ് ചെയ്തു
എന്താടാ...
ആദി : നീ ആ ദാസനെയും കെട്ടിയോളേം മക്കളെയും ഭീഷണിപ്പെടുത്തിയോ...
ഹാ... എന്തേ...
ദാസന്റെ മോൻ സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കാൻ ചെന്നിട്ടുണ്ട്...
ആര്...
വിജയ്... അനിൽ സർ വിളിച്ചിരുന്നു എന്താ ചെയ്യണ്ടേ എന്ന് ചോദിക്കാൻ...
അൽതു എവിടെയാ...
ആമീടെ വീട്ടിൽ പോയേക്കുകയാ...
പോലീസുകാരോട് പിറകെ വന്നോളാം എന്നും പറഞ്ഞവനെ വിട്ടേക്കാൻ പറ എന്നിട്ട് ശംസിയെ വിളിച്ചവനെ പൊക്കി എവിടേലും കൊണ്ടുപോയി ഒളിപ്പിക്കാൻ പറ കല്യാണം കഴിയും വരെ അവൻ ഇറങ്ങരുത്...
ശെരി...
ഉപദ്രവിക്കണ്ട എന്ന് പറഞ്ഞേക്ക്... ഏതേലും കേസ് അന്വേഷിക്കുന്നു സ്പെഷ്യൽ ടീം ആണെന്ന് പറഞ്ഞ് പൊക്കിയാൽ മതിയെന്ന് പറ...
ശെരി... ബിച്ചു എവിടെ...
ബിച്ചു രാവിലെ അവളെയും കൂട്ടി അവരുടെ കുടുംബ ക്ഷേത്രത്തിൽ പോയേക്കുവാ...
ശെരി ഞാൻ വെക്കട്ടെ...
ഹാ...
ഫോൺ വെച്ചതും ലെച്ചുവും റിയയും അഫിയും എന്നെ നോക്കി
ലെച്ചു : എന്താ പ്രശ്നം
ഒന്നൂല്ല ആ ചെക്കൻ കംപ്ലൈന്റ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നെന്നവർ ആദിയെ വിളിച്ചു
💬 Comments
View all comments