Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പറഞ്ഞെന്നു കല്യാണം കഴിയും വരെ അവനെ പുറത്തിറക്കണ്ട എന്ന് പറഞ്ഞതാ...
ലെച്ചു : ബെസ്റ്റ് പോലീസും കള്ളന്മാരും...
അവരിവിടെ നിൽക്കണമെന്ന് എനിക്കൊരു താല്പര്യവും ഉണ്ടായിട്ടല്ല സാഹചര്ര്യംകൊണ്ടാ...
ലെച്ചു : ചേട്ടൻ മുത്തിനോട് കോളേജിൽ കൂട്ടാൻ ചെല്ലാമെന്ന് പറഞ്ഞതല്ലേ... സമയമായി...
മ്മ്...
വണ്ടിയെടുത്തു കോളേജിലേക്ക് വിട്ടു
അങ്ങിങ്ങായി ഇരിക്കുന്ന പിള്ളാരെയും തൂങ്ങികിടക്കുന്ന തോരണങ്ങളും പാറിപറക്കുന്ന കൊടികളും തറകെട്ടി നിർത്തിയ പൂമരങ്ങളും കടന്നു പോകെ ഇതുപോലൊരു കലാലയജീവിതം ഓർത്തെടുക്കാൻ ഇല്ലാത്ത നഷ്ടബോധത്തോടെ മരച്ചുവട്ടിലിരിക്കുന്നവർക്കരികിൽ കൊണ്ടുനിർത്തി
എല്ലാരുമുണ്ടല്ലോ...
എന്നെ കണ്ടതും മുത്ത് എഴുനേറ്റുവന്നെന്റെ കൈയിൽ തൂങ്ങി
ഒരുവൻ : ഇങ്ങള് ഇവർക്ക് ചിലവ് കൊടുത്തിട്ട് ഞങ്ങൾക്കൊന്നും തന്നില്ലല്ലോ അതുകൊണ്ട് ഇങ്ങളുവന്ന് ഇങ്ങളെ കണ്ട് ചിലവ് വാങ്ങാം എന്ന് കരുതിയതാ...
അതായിരുന്നോ പരിഹാരമുണ്ടാക്കാന്നേ...
മുത്ത് : കാക്കൂ ഇവന്മാര് കള്ളം പറയുവാ ഇവർക്ക് ചിലവുകൊടുത്തപ്പോ അവരുമുണ്ടായിരുന്നു...
ഷെറി : പിശുകീ മിണ്ടാതിരി നീ ഞങ്ങൾക്കെപ്പോഴാ ചിലവുതന്നെ എല്ലാരേം വിളിച്ചോരോ ചായയും വടയും വാങ്ങിത്തന്നതാണോ ചിലവ്...
രണ്ടാമൻ : നിനക്കതുതന്നെ ധാരാളമാ...
ആബിദ : തുടങ്ങി രണ്ടും ഒന്ന് നിർത്തുമോ... ഏതുനേരം നോക്കിയാലും തമ്മിൽ തല്ല്...
മുത്ത് : തല്ലൊക്കെ നമ്മളെ കാണിക്കാനല്ലേ അല്ലാത്തപ്പോ രണ്ടും മുടിഞ്ഞ പ്രേമമാണ്...
രണ്ടാളും ഒന്ന് ചമ്മിയ പോലെ തോന്നി
അളക : എങ്കി കാന്റീനിലേക്ക് പോവാം...
മറ്റൊരുവൻ : നിങ്ങക്ക് ചിലവ് കിട്ടിയതല്ലേ...
അളക : നീ പോടാ മരത്തലയാ...
വണ്ടിയിൽ നിന്നിറങ്ങി അവർക്കൊപ്പം കാന്റീനിലേക്ക് നടക്കുന്ന എന്റെ കൈയിൽ തൂങ്ങി മുത്തും കൂടെത്തന്നെ ഉണ്ട്
ക്യാന്റീനിൽ ചെന്നിരുന്നതും ഓരോരുത്തരും ജ്യൂസും മറ്റും ഓർഡർ ചെയ്തു
ഒന്നാമൻ : പരിചയപെട്ടില്ലല്ലോ... ഞാൻ ആഷിക് ഇവൻ ഷാഫി ഇത് മുനവർ ഇവൻ റംഷിദ് അത് അയ്യൂബ് (മൂസിയെ കാണിച്ച്) ഇതുപിന്നെ ഞങ്ങളെ കൂട്ടത്തിലെ തലതെറിച്ചവൻ മുഹ്സിൻ അതളക അനക ഷെറിൻ ആബിദ
ഞാൻ ഷെബി...
ഷാഫി : ഇങ്ങളെ ഞങ്ങൾക്കെല്ലാർക്കുമറിയാം... ഇവക്ക് ആദ്യത്തെ പ്രെപ്പോസൽ വന്നപ്പോയെ കേട്ടതാ മുറച്ചെറുക്കൻ ഷെബിനോട് പ്രേമമാണെന്ന്...
ചിരിയോടെ എല്ലാരേയും നോക്കെ
റംഷിദ് : എന്നാലും ഇങ്ങക്ക് ഈ പിശുക്കിയേ മാത്രേ കിടീള്ളോ പ്രേമിക്കാൻ...
പറ്റിപ്പോയി...
💬 Comments
View all comments