Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വിശ്വാസമില്ലാത്ത പോലെ എന്നെ നോക്കെ
ചോയിയേട്ടൻ : സംശയിക്കണ്ട സാറേ... അവൻ പറഞ്ഞാൽ അത് നടക്കും അനുഭവം കൊണ്ട് പറയുകയാ...
(എന്നെ നോക്കി) ഇതൊക്കെ നടക്കുമോ... ഒരുപാട് അമ്പലങ്ങളും ആശുപത്രിയും കയറിയിറങ്ങി ദൈവത്തിലും ഡോക്ടർ മാരിലും ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു...
മകളുടെ ജനനത്തോടെ നിങ്ങൾക്കിടയിലുള്ള വിള്ളൽ മാറും ഉയർച്ചകൾ ഉണ്ടാവും... രണ്ടുപേരും മുന്നിൽ വന്നു കൈനീട്ടുന്നവർക്ക് ഏത് സാഹചര്യത്തിലും ഭക്ഷണം നൽകാൻ മടികാണിക്കരുത്...
ചോയേട്ടന് പൈസയും കൊടുത്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാളെ നോക്കി
വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യ് മൂന്നാം വയസുവരെ നടക്കാത്ത നിങ്ങൾ നടക്കുമെന്ന് നിങ്ങളുടെ മാതാപിതാക്കൾ വിശ്വസിച്ചപോലെ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യ്...
അതുവരെ പാതി സംശയത്തോടെ നിന്ന അയാൾ തുറിച്ച കണ്ണുമായി എന്നെ നോക്കിനിൽക്കെ
ഒരു കാര്യം കൂടെ പറയാം അവൾ ജനിക്കുന്നത് ഒന്നാം യാമത്തിലാവും അതായത് പുലർച്ചെ മൂന്നുമണിക്കും ആറുമണിക്കുമിടയിൽ ആ സമയത്തെ വിദ്യ ലക്ഷ്മി യാമം എന്നും സരസ്വതീ യാമമെന്നും വിളിക്കാറുണ്ട്... വിദ്യാ ലക്ഷ്മി ആ പേര് സാറിന്റെ മോൾക്ക് നന്നായി ചേരും...
അയാൾ കണ്ണുമിഴിച്ചെന്നെ നോക്കെ
പോയേക്കട്ടെ... പറ്റിയാൽ അറിഞ്ഞാൽ ഞാൻ വരും എനിക്ക് സാറിന്റെ മോളെയൊന്നു കാണണം...
അവിടെനിന്നും തിരിച്ചു വീട്ടിലെത്തുമ്പോ പലരും വീടുകളിലേക്ക് തിരികെ പോവുകയാണ്
ഉപ്പ : നിങ്ങളിതെവിടെയായിരുന്നു എത്രസമയമായി പോന്നിട്ട്...
ഒരാളെ കാണാനുണ്ടായിരുന്നു...
ചെന്ന് ഭക്ഷണം കഴിക്ക്...
അകത്തേക്ക് ചെല്ലേ റിയയും മുത്തും ലെച്ചുവും പ്രിയയും സംസാരിച്ചുനിൽക്കുന്നത് കണ്ട് അവർക്കരികിലേക്ക് ചെന്നു സാരിക്കിടയിലൂടെ കാണുന്ന റിയയുടെ വയറിൽ നുള്ളി കൊണ്ട് അവർക്കരികിൽ നിലയുറപ്പിക്കേ
വയറിലെ
💬 Comments
View all comments