Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
സിപ് എടുത്ത്
ഹാ...
നീയെന്താ ആകെ കോലം കെട്ട്...
ബസ്സിലാകെ തിരക്കായിരുന്നു... നിൽക്കാൻ പോലും സ്ഥലമില്ല... ആകെ വിയർത്തുകുളിച്ചു... നിന്നിട്ടാണെങ്കിൽ കാല് കഴച്ചിട്ടുപാടില്ല...
മ്മ്... ചെന്ന് കുളിക്ക് കല്യാണത്തിനു പോവണ്ടതല്ലേ...
ഇത്തിരി സമയമിരിക്കട്ടെ...
ആമി ക്ലാസിൽ വരാറില്ലേ...
ആ... ഞങ്ങളൊരുമിച്ചാ ഇന്നും വന്നേ...
മ്മ്... അവളെ ഉപ്പക്കും ഉമ്മാക്കും എങ്ങനെ ഉണ്ട്...
റെസ്റ്റിലാണ് ഇപ്പൊ കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞേ...
അവൾക്ക് എന്തേലും ആവശ്യമുണ്ടോയെന്നു നോക്കണം...
ഞാൻ ചോദിക്കലുണ്ട്... ഞാനൊരു കാര്യം ചോദിച്ചാ ഇക്കാ സത്യം പറയുമോ...
ചോദിക്ക്...
ഇക്കാക്ക് എങ്ങനെയാ അവളെ അറിയുന്നേ...
നീയിത് അവളോട് ചോദിച്ചോ...
മ്മ്...
അവളെന്തുപറഞ്ഞു...
ഒന്നുങ്കിൽ വിഷയം മാറ്റും അല്ലെങ്കിൽ എന്തേലും പറഞ്ഞുരുളും...
മ്മ്...
മൂളാതെ പറ ഇങ്ങക്കെങ്ങനെയാ പരിജയം... അന്ന് എന്നോട് പറഞ്ഞത് ഫ്രണ്ടിന്റെ പെങ്ങളാണെന്നല്ലേ അത് കള്ളമാണെന്നെനിക്കറിയാം...
അവളെനിക്ക് വളരെ വേണ്ടപ്പെട്ട ഒരു ചെക്കന്റെ ലവർ ആണ്...
പോ ഇക്കാ... അവക്ക് പ്രേമമോ... വിശ്വസിക്കുന്ന എന്തേലും പറ...
അതെന്താടീ അവക്ക് പ്രേമിച്ചാൽ...
എവിടുന്നു പ്രേമിക്കാൻ... മിക്കവാറും കൊല്ലത്തു ബസ് സ്റ്റോപ്പിൽ അവളെ ഉപ്പ കൊണ്ടു വിടും അവിടുന്ന് ഞാൻ പോവുന്ന ബസിലാണ് അവളും വരാറ്... പിന്നെ തിരിച്ചുവരുംവരെ എന്റെ കണ്ണിന്റെ മുന്നിലുണ്ട്... തിരിച്ചുവരുന്നത് ഒരേ ബസ്സിൽ സ്റ്റോപ്പിൽ അവളെ ഉപ്പ കാത്തുനിൽപുണ്ടാവും... കോളേജിൽ വെച്ചോ ബസ്സിൽ വെച്ചോ ഫോൺ വിളിയില്ല ചാറ്റിങ് ഇല്ല ക്ലാസിൽ ആരും പറഞ്ഞുകേട്ടിട്ടുമില്ല... എനോടോ കൂടെയുള്ളവരോടോ ഇങ്ങനെ ഒരു കാര്യമവൾ പറഞ്ഞിട്ടുമില്ല... ഇടക്ക് ക്ലാസ്സ് വിട്ട് എന്തേലും വാങ്ങാൻ പോകാനോ മറ്റോ ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് ആണ് പോവുന്നത് അപ്പോഴും അവൾ ആരെയും തനിച്ചുകാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല... അവളെ പ്രപ്പോസ് ചെയ്യുന്ന ചെക്കന്മാരോട് അവൾ പഠിക്കുകയാണ് വീട്ടുകാർ പറയുന്ന ആളെ മാത്രേ കല്യാണം കഴിക്കൂ പ്രേമിച്ചുനടക്കാനൊന്നും എന്നെ കിട്ടില്ല എന്നൊക്കെ പറയുന്നതും കേട്ടിട്ടുണ്ട്... മാത്രവുമല്ല എന്റെ പിറകെ ഒരുത്തൻ നടന്നു ശല്യം ചെയ്യുന്നത് അനൂക്ക വന്നപ്പോ പറഞ്ഞും കൊടുത്തു... അവകീ പ്രേമമൊന്നും ഇഷ്ടമല്ല...
മ്മ്... അവരുടെ പ്രേമം ഇത്തിരി സീരിയസ് ആണ്... പ്രേമിച്ചുനടക്കാൻ വേണ്ടി പ്രേമിക്കുകയല്ല ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി പ്രേമിക്കുകയാ...
ഒന്ന് പോ ഇക്കാ വെറുതെ...
💬 Comments
View all comments