Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
നിനക്ക് ബൈക്ക് ആവശ്യമുണ്ടോ...
എന്തേ...
ഇതുമെടുത്തുപോയാൽ ടൗണിൽ പാർക്കിംഗ് ബുദ്ധിമുട്ടാ... അല്ലെങ്കി വീട്ടിൽ പോയി ബൈക്ക് എടുത്തു പോണം...
നീ എടുത്തോ ഞാൻ കുന്നിലേക്കാ... സുഹൈല് എവിടെയാ...
അവൻ സഫാന്റെ അടുത്തെത്തീക്ക്... അവിടുന്ന് കുറച്ച് സമയംകൊണ്ട് തിരിക്കുമെന്നാ പറഞ്ഞേ...
ഐസ് ക്രീം കഴിഞ്ഞു അവൻ ടൗണിലേക്കും ഞങ്ങൾ വീട്ടിലേക്കും തിരിച്ചു കയറി ചെല്ലുമ്പോ ഉപ്പയും മൊയിദിനിക്കയും അച്ഛനും സജിയേട്ടനും ബിച്ചുവും മുന്നിൽ തന്നെ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട് വീടിനു മുറ്റത്തും കോലായിലുമായി ലെച്ചുവും ഉമ്മയും സെറീനത്തയും അമ്മയും മാമിയും കുഞ്ഞയും സഫിയത്തയും സിസിലിചേട്ടത്തിയും ലിൻസിയേച്ചിയും വരുന്നവരോട് കുശലം പറയുന്നുണ്ട് ട്രേയിൽ വെള്ളവുമായി അഫിയും പ്രിയയും റിയയും ഇത്തയും അയിഷാത്തയും സൗമിനിയേച്ചിയും ഫൗസിയും പെണ്ണുങ്ങൾക്കിടയിൽ നടപ്പുണ്ട് വീടും പരിസരവും കല്യാണ ബഹളത്താലും വെളിച്ചത്താലും നിറഞ്ഞു നിൽക്കുന്നു
അകത്തേക്ക് കയറി ബിച്ചുവിന്റെ മുറിയിൽ കൊണ്ടിട്ട പുതിയ ഫർണിച്ചറെല്ലാം നോക്കി പുറത്തേക്കിറങ്ങി ലെച്ചുവിന്റെ മുറിയിലേക്ക് ചെന്നു മാമയും നൂറയും അവർക്കൊപ്പം പ്രിയയുടെ അനിയത്തിമാരും ഇരിക്കുന്നത് കണ്ട് അവർക്കരികിൽ ചെന്നു
അസ്സലാമുഅലൈക്കും...
വ അലൈകും അസ്സലാം റഹ്മതുള്ളാഹി വ ബറകത്തുഹു...
ഇവിടെ ഇരുന്നു ബോറടിച്ചോ...
മാമ : ഇല്ല ഇവര് നല്ലോണം സംസാരിക്കുന്നുണ്ട്...
എന്തെങ്കിലും ആവശ്യമുണ്ടെൽ പറയണം...
മാമ : ഇപ്പോ ഒന്നും വേണ്ട...
എങ്കി ഞാനങ്ങോട്ട് ചെല്ലട്ടെ...
മാമ : ശെരി...
പന്തലിലേക്ക് നടക്കെ വാസുവേട്ടൻ എന്നെ കണ്ട് അരികിലേക്ക് വന്നു
എന്താടാ നിന്നെ കാണാനേ ഇല്ലല്ലോ...
ഓരോ തിരക്കായത്കൊണ്ടാ...
സാധനമൊന്നുമില്ലെടാ...
ചന്ദ്രേട്ടനെ കണ്ടാമതി എല്ലാം സെറ്റാ...
ഊട്ടുപുരയിൽ ചെന്ന് ഒന്ന് തിരിഞ്ഞുകളിച്ചു ചെക്കന്മാരെ കണ്ട് ഭക്ഷണം വിളമ്പുന്നിടത്തു കൂടെ നടക്കെ ആദർശ് വന്ന് ഉപ്പ വിളിക്കുന്നെന്നു പറഞ്ഞതിനാൽ ഉപ്പാക്ക് അരികിലേക്ക് ചെന്നു
വിളിച്ചോ...
അച്ചായൻ : നീ എവിടെപ്പോയി കിടക്കുവാ... ആൾക്കാരുവരുന്നത് കണ്ടില്ലേ ഇവിടെനിക്ക്...
അവരെ കൂടെ അവിടെ നിന്ന് ആളുകളെ സ്വീകരിക്കേ മുത്തും പ്രിയയും നൂറയും അങ്ങോട്ട് വന്നു
മുത്ത് : കാക്കൂ... ഞങ്ങള് പോയിട്ട് വരട്ടെ...
നിങ്ങള് ഭക്ഷണം കഴിച്ചോ...
പ്രിയ : കഴിച്ചു...
എങ്കി പോയിട്ട് വാ അതികം വൈകണ്ട...
വരുന്നവരെ സ്വീകരിച്ചുകൊണ്ട് സമയം കടന്നുപോകെ ഇടയിൽ
💬 Comments
View all comments