0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

തന്നെ നോക്കി

പോവാം...

മുത്ത് വീട് പൂട്ടി ചാവി മാറ്റിനടിയിൽ ഇട്ട് വണ്ടിയിൽ ഇരിക്കുന്ന എനിക്കരികിൽ വന്ന്

മുത്ത് : എങ്ങനെ ഉണ്ട്...

അവളെ അടിമുടി നോക്കി സ്പോർട്സ് ഷൂവും വെള്ളി കൊലുസും ഹാഷ് കളർ ജഗിനും കാലിന്റെതണ്ടൽ വരെ നിൽക്കുന്ന മെറൂൺ കളർ ടോപ്പും ഇടതുകയ്യിൽ വാച്ചും വലതുകയ്യിൽ കൈ ചെയിനും കൈയിൽ പിടിച്ചിരിക്കുന്ന കുഞ്ഞു ഹാൻഡ് ബാഗും ചുറ്റി കുത്തിയ ഹാഷ് കളർ തട്ടവും ഇട്ട് ഭംഗിയായി കണ്ണെഴുതി ചുണ്ടിൽ പുഞ്ചിരിയോടെ നിൽക്കുന്ന അവളിൽ നിന്നും അവളുടെ സ്ഥായിയായ സ്മെല്ലിനൊപ്പം വെസാച്ചേ സ്പെഷ്യൽ എഡിഷൻ പെർഫ്യൂമിന്റെ സ്മെല്ലുംകൂടികലർന്നു പുതിയൊരു സുഗന്ധം രൂപപ്പെട്ടിരിക്കുന്നു

വാവ : (തോളിൽ തട്ടി) എന്താ പോണില്ലേ...

പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് അവളെ നോക്കി ഒന്ന് ചിരിച്ചു

മ്മ്... കയറ്...

മുത്ത് ചിരിയോടെ വന്നു പിറകിൽ കയറിയതിനു പിറകെ വാവയും കയറി വണ്ടി മുന്നോട്ട് നീങ്ങേ മുത്തിന്റെ കൈ എന്റെ വയറിൽ ചുറ്റി പിടിച്ചു ഇടിമുഴക്കം പോലുള്ള ബുള്ളറ്റിന്റെ ശബ്ദത്തിൽ തോളിൽ തട്ടികൊണ്ട്

വാവ : ഇത്തിരി മുന്നോട്ടിരുന്നേ ഇല്ലേൽ ഞാനിപ്പോ താഴെ പോവും...

മാക്സിമം മുന്നോട്ടിരുന്ന എന്നോട് ഒന്ന് കൂടെ ഒട്ടി

മുത്ത് : പിടിച്ചിരിക്കെടീ...

വാവ ഒരുകയ്യാൽ എന്റെ ഷോൾഡറിലും ഒരു കയ്യാൽ വയറിലും പിടിച്ചിരുന്നു മുത്ത് മുഖമെന്റെ മുതുകിൽ ചെരിച്ചുവെച്ചു കിടന്നു

(പെട്ടന്ന് തോളിൽ തട്ടികൊണ്ട്) കാക്കൂ... നിർത്ത്... നിർത്ത്...

(വണ്ടി സൈഡാക്കി തിരിഞ്ഞുനോക്കി) എന്താ...

മറുവശത്തു നിർത്തിയിട്ടിരിക്കുന്ന ഐസ് ക്രീം വണ്ടി കാണിച്ചുകൊണ്ട്

ഐസ് ക്രീം...

എന്റെ കുരിപ്പേ... ഇതിനാണോ ഇങ്ങനെ പേടിപ്പിച്ചേ ഞാൻ കരുതി ഡ്രസ്സ്‌ വല്ലോം കുടുങ്ങിയെന്ന്...

ഇരുവശത്തേക്കും നോക്കി വണ്ടി മറു സൈഡിലേ ഗുഡ്സ് വണ്ടിക്ക് അരികിൽ കൊണ്ടു നിർത്തി രണ്ടുപേരും ഇറങ്ങിയ പിറകെ ഞാനും ഇറങ്ങി

മൂന്ന് ഐസ്ക്രീം വാങ്ങി വണ്ടിക്കടുത്തുനിന്ന് തിന്നുകൊണ്ടിരിക്കെ അൽതു വന്നു വണ്ടി നിർത്തി

നീയെവിടുന്നാ...

അൽതു : ആമിയെയും ഉമ്മാനെയും ബിച്ചൂന്റെ വീട്ടിൽ കൊണ്ടുവിടാൻ പോയതാ... താലി റെഡിയായിട്ടുണ്ടെന്നു സുഹൈല് വിളിച്ചുപറഞ്ഞു അത് വാങ്ങിക്കാൻ പോകുവാ...

മ്മ്...

മുത്ത് ഒരു ഐസ് ക്രീം അവന് കൊണ്ടുകൊടുത്തു

💬 Comments

View all comments