0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

തീർന്നുകൊണ്ടിരുന്നു ട്രേ കാലി ആയതും അടുത്ത സാൻ കൂടെ കൊട്ടി അത് തീർന്നു

അൽഹംദുലില്ലാഹ് (ദൈവമേ നന്ദി)...

എഴുനേറ്റ് കൈ കഴുകാൻ പോകെ

അഫി : ബിച്ചൂ... ഒന്ന് ഫേഷ്യൽ ചെയ്തേക്ക്...

ബിച്ചു : വേണോ...

ചെല്ലെടാ... ആ സൽമാൻ കട പൂട്ടിയിട്ടുണ്ടാവില്ല...

ബിച്ചു : ശെരി...

കൈ കഴുകി മുന്നിലേക്ക് നടക്കേ

മുത്ത് : ഷൈജക്ക് എന്തുപറ്റി നല്ല ആക്റ്റീവ് ആയി എല്ലാം ചെയ്യുന്നുണ്ടല്ലോ

അഫി : (ചെറുചിരിയോടെ) അവളെ മോനെ കാണുന്നില്ല ആരോ തട്ടിക്കൊണ്ടുപോയെന്നു... കല്യാണത്തിനു ഒരു പ്രശ്നവുമില്ലാതെ നന്നായി നിന്നാൽ അവനെ ഒരു പ്രശ്നവുമില്ലാതെ കണ്ടുപിടിച്ചുകൊടുക്കാന്ന് പ്രിയ പറഞ്ഞു അതുകൊണ്ടാ...

മുറ്റത്തിരിക്കുന്നവർക്കരികിലേക്ക് പോവാൻ നിന്ന എന്നെ നോക്കി

ലെച്ചു : ചേട്ടൻ വന്നേ...

അവളുടെ പിറകെ അകത്തേക്ക് ചെന്നു അവൾ അലമാരയിൽ നിന്നും ഒരു കവർ എടുത്ത് അതിൽനിന്നും ഒരു ഡബിൾ മുണ്ടും ഷർട്ടും എടുത്ത് എനിക്ക് നീട്ടി

ലെച്ചു : എല്ലാർക്കും എടുത്തിട്ട് ചേട്ടന് എടുക്കാൻ മറന്നല്ലേ...

എനിക്കിപ്പോ ഒരുപാട് ഉള്ളതുകൊണ്ടാ എടുക്കാഞ്ഞേ... എന്നാലും നീ ഇതെപ്പോ എടുത്ത്...

നേരത്തെ ഇവര് പോയെടുത്തതാ... ഇഷ്ടമായോ...

നിങ്ങൾ എടുത്തുതന്നിട്ട് ഇഷ്ടമാവാതിരിക്കുമോ...

പ്രിയ : ഏട്ടാ...

എന്താടാ...

അത്... പിന്നെ...

അവൾ പറയാൻ മടിച്ചുനിൽക്കുന്നത് കണ്ട് അവളെ ചേർത്തുപിടിച്ചു

എന്തായാലും പറ...

അവൾ ബാഗിൽ നിന്നും കാര(പഞ്ചാബികൾ ധരിക്കുന്ന ലോഹ വള) എടുത്ത് എന്റെ മുഖത്തേക്ക് നോക്കി

പ്രിയ : ഇതിടാമോ...

(ചിരിയോടെ അവളെ നോക്കി കൈ അവൾക്കുനേരെ നീട്ടി) ഇത് ചോദിക്കാനാണോ നീ മടിച്ചേ... സന്തോഷത്തോടെ നീ തന്നെ ഇട്ടുതന്നേക്ക്...

അവളുടെ മുഖം തിളങ്ങി അവൾക്കുനേരെ നീട്ടിയ വലം കൈയിൽ പിടിച്ച് എന്തൊക്കെയോ എഴുതിയ തടിച്ച വള ഇട്ടുതന്നു കൈപത്തിയിലൂടെ കയറാൻ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും റിസ്റ്റിൽ വള ലൂസായി കിടന്നു

കൈ ഉയർത്തി വളയിലേക്ക് ഒന്ന് നോക്കി അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു

ഇപ്പൊ സന്തോഷമായോ...

പ്രിയ : മ്മ്... (അവളെന്റെ കവിളിൽ അമർത്തി മുത്തി)

റിയ : അപ്പൊ ഞങ്ങൾക്കില്ലേ...

തൊട്ടടുത്തു കവിളും നീട്ടി നിൽക്കുന്ന അവളുടെ ഇടുപ്പിൽ പിടിച്ച് ദേഹത്തേക്ക് അടുപ്പിച്ചു

💬 Comments

View all comments