Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഓടിക്കാറില്ല... കുടിച്ചിട്ട് വണ്ടി ഓടിക്കുന്നവരുടെ വണ്ടിയിൽ കയറാറുമില്ല...
അവളെനെ നോക്കി
ഇത്തൂസേ...
മ്മ്...
നിനക്കോർമ്മയുണ്ടോ... ചെറുപ്പത്തിൽ ഞാൻ വികൃതി കളിച്ചാൽ നീയെന്നെ തല്ലുന്നതും അതുകഴിഞ്ഞു മോനങ്ങനെ ചെയ്തോണ്ടല്ലേ ഇത്ത തല്ലിയെ ഇത്താന്റെ വാവ ഇനി അങ്ങനൊന്നും ചെയ്യരുത് എന്നൊക്കെ പറയുന്നതും എന്നെ സമാധാനിപ്പിക്കുന്നതും...
അവളെനെ നോക്കി
ഇത്തൂസേ...
മ്മ്...
നീ തല്ലിയ വേദനയും അപ്പോയുള്ള സങ്കടവുമെല്ലാം നീ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോ അങ്ങ് മാറും... വലുതായശേഷം ഇന്നാ നീ എന്നെ തല്ലുന്നേ... ഞാനെത്ര വലുതായാലും നിനക്ക് ഞാൻ നിന്റെ വാവ തന്നെയല്ലേ... എനിക്കറിയായിരുന്നു നീ എനേം കാത്ത് ഇവിടിരിപ്പുണ്ടാവുമെന്ന്...
അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചു
ഇത്തൂസേ...
മ്മ്...
ഞാൻ രണ്ടെണ്ണമടിച്ചോട്ടെ...
വാങ്ങിയാണോ വന്നേ...
അല്ല ചന്ദ്രേട്ടനോടൊക്കെ വരാൻ പറഞ്ഞിട്ടുണ്ട് അവര് വരുമ്പോ വാങ്ങിവരും... ഞങ്ങളിവിടെ പുഴക്കരയിൽ ഇരുന്നടിച്ചോളാം...
മ്മ്... കുടിച്ചിട്ട് പുഴയിലൊന്നും ഇറങ്ങരുത്...
ഇല്ല...
കഴിഞ്ഞിട്ട് വന്ന് കിടക്കണം അവിടെ കിടക്കരുത്...
നീ വാതിലടച്ചുകിടന്നോ ഞാൻ വന്നാൽ ഇവിടെ കിടന്നോളാം...
വന്നിട്ട് വിളിച്ചോണം ഞാൻ വാതിൽ തുറന്നുതന്നോളം ഇവിടൊന്നും കിടക്കണ്ട...
ശെരി വിളിക്കാം...
അല്ലേൽ അടുക്കളേടെ ചാവി തന്നേക്ക് ഞാൻ വന്നിട്ട് തുറന്നു കയറികിടന്നോളാം...
അടുക്കളയുടെ ചാവിയും ഫുടുണ്ടാക്കാനുള്ള സാധനങ്ങളും എടുത്ത് പുറത്തെത്തുമ്പോയേക്കും ചന്ദ്രേട്ടനും ടീമും എത്തി
ഇത്ത : സുബ്ഹിക്ക് ഉപ്പ പള്ളീൽ പോകാനെണീക്കും...
ചന്ദ്രേട്ടൻ : ഞങ്ങളത്തിനുമുൻപ് പോവും...
ഇത്ത : കുടിച്ചിട്ട് വണ്ടിയോടിക്കാനൊന്നും നിക്കണ്ട... ഉപ്പ പുഴകരക്കൊന്നും വരില്ല...
ചന്ദ്രേട്ടൻ : രാജീവനുണ്ട് മോളെ...
ഇത്ത : ഹാ രാജീവേട്ടനുണ്ടായിരുന്നോ... എങ്കി കുഴപ്പമില്ല...
പുഴക്കരയിൽ ചെന്ന് എല്ലാം സെറ്റ് ചെയ്തു ഉരുളിയിൽ ഓയിൽ ഒഴിക്കുമ്പോയേക്കും
💬 Comments
View all comments