Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പ്രധാനപെട്ട ആൾക്കാരായിട്ടാണോ ഞങ്ങളെ കല്യാണം വിളിക്കാഞ്ഞേ...
സത്യം പറയാലോ... എടുപ്പിടീന്നായിരുന്നു നിശ്ചയം അത് കഴിഞ്ഞ് പെട്ടന്ന് തന്നെ കല്യാണവും ആയി ഇന്ന് കാലത്ത് ആറുമണികഴിഞ്ഞാൽ അഞ്ച് വർഷം കഴിഞ്ഞേ ഇവർക്ക് പറ്റിയ മുഹൂർത്തമുള്ളൂ... ഞാൻ കഴിഞ്ഞ ദിവസം വന്നേ ഉള്ളൂ...
അഫി : അള്ളോഹ്... ഇതാരൊക്കെയാ... ഇതെപ്പോ വന്നു...
ലീലേച്ചി : ഞങ്ങള് വന്നിട്ട് കുറേ കാലമായി... നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ... ഒന്ന് വിളിച്ചെങ്കിലും നോക്കിയോ നീ...
അഫി : പിണങ്ങല്ലെന്റെ ചേച്ചീ... തിരക്കിലായിപോയതല്ലേ...
പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കാൻ ഇത്തിരി സമയമെടുത്തു
അഫി : (അവളുടെകൂടെ അങ്ങോട്ട് വന്ന ലെച്ചുവിനെ കാണിച്ച്) ഇത് ബിച്ചുവിന്റെ അമ്മ...
ലീലേച്ചി : (ലെച്ചുവിന്റെ കവിളിൽ തലോടി) ലക്ഷ്മി അല്ലേ... ബിച്ചു പറഞ്ഞറിയാം...
അവൾ ചിരിയോടെ അവരെ നോക്കെ
അഞ്ജലി : ചേച്ചീ... നിങ്ങള്... നിങ്ങള് ദേവ ലക്ഷ്മി...
ആഹാ... നിനക്ക് അക്ഷരഭ്യാസമൊക്കെ ഉണ്ടായിരുന്നോ കാന്താരീ...
അഞ്ജലി : (ഞാൻ പറഞ്ഞത് കേൾക്കുക പോലും ചെയ്യാതെ അത്ഭുതം മാറാതെ) അയ്യോ... ദേവീ... എനിക്ക്... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഞാൻ ചേച്ചീടെ വലിയൊരു ഫാനാണ്... ചേച്ചീടെ എല്ലാ കവിതയും ഞാൻ വായിച്ചിട്ടുണ്ട്... എല്ലാം ഭയങ്കര ഫീലാണ്... അക്ഷരങ്ങൾക്കൊക്കെ ജീവനുള്ള പോലെ തോന്നും... മാല കെട്ടും പോലെ എന്ത് ഭംഗിയാ ചേച്ചി ഓരോ വരിയും എഴുതുന്നത്... വായിക്കുമ്പോ അക്ഷരങ്ങളിലെ സന്തോഷവും ദുഃഖവും എല്ലാം അതേപോലെ മനസിൽ തോന്നും... ഒരിക്കലെങ്കിലും ചേച്ചിയെ കാണണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു...
അവളുടെ അക്ഷരങ്ങളെ എത്രകണ്ടു സ്നേഹിക്കുന്നു എന്നത് പറയുവാൻ ശ്രെമിക്കുന്ന അഞ്ജലിയുടെ ആക്ഷനും പറച്ചിലും ഭാവങ്ങളും കണ്ട് ചിരിയോടെ അവളെ നോക്കികൊണ്ട്
നിനക്ക് കാണണമെന്ന് അത്രക്ക് ആഗ്രഹമുണ്ടെങ്കിൽ ഒന്ന് വിളിച്ചുപറഞ്ഞിരുന്നെങ്കിൽ കൊണ്ടുവന്ന് കാണിച്ച് തരില്ലായിരുന്നോ...
അവളതൊന്നും മൈന്റ് ചെയ്യാതെ ലെച്ചുവിനോട് അവളുടെ അക്ഷരങ്ങളോട് അവൾക്കുള്ള ഇഷ്ടം അറിയിക്കാൻ വാ തോരാതെ സംസാരിക്കുകയാണ്
അമൽ : ബിച്ചു ഇറങ്ങാൻ സമ്മതം ചോദിക്കാൻ നിങ്ങളെ വിളിക്കുന്നു...
അഞ്ജലിയുടെ തോളിൽ തട്ടികൊണ്ട്
ഇവര് തൊഴുതിട്ടെ മണ്ഡപത്തിലേക്ക് വരൂ നീ ഇവരോടൊപ്പം തൊഴുതിട്ട് വന്നോ...
അവൾ ഞങ്ങളെ നോക്കെ ഇപ്പൊ വരാം എന്ന് പറഞ്ഞു
💬 Comments
View all comments