Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ബെഡിലേക്കിട്ടു ഒരു ബർമുടയും ഷഡിയും മാത്രമേ ദേഹത്തുള്ളൂ അതുതന്നെ അധികമാണെന്ന തരത്തിൽ വെട്ടി വിയർക്കുന്നു കൈയിലെ നീഡിലിൽ നോക്കി
ഭയങ്കര ചൂട് കുളിക്കണം... അഫി എവിടെ...
മുത്ത് : ഇത്ത നൂറത്താന്റെ അടുത്താ...
ബാത്റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി
ഇത്ത : ഇപ്പൊ കുളിക്കണ്ട നല്ലോണം ഒന്നൂടെ വിയർക്കട്ടെ പനി മാറുന്നതിന്റെയാ...
ലെച്ചു : ഇത് കുടിച്ചൊ... ചുക്ക് കാപ്പിയാ...
അവൾ നീട്ടിയ ഗ്ലാസ് കൈയിൽ വാങ്ങി സിപ്പ് ചെയ്തുകൊണ്ടിരിക്കെ ഡോർ തുറന്നുകൊണ്ട് യൂണിഫോമിൽ അകത്തേക്ക് വന്ന പ്രീതിയുടെകൈയിലെ ബാഗ് അവൾ അറ്റന്റർ ബെഡിൽ വെച്ചരികിൽ വന്നു നെറ്റിയിൽ കൈവെച്ചുനോക്കി
പനി കുറഞ്ഞല്ലോ...
മ്മ്... നീ എന്താ ഇത്ര നേരത്തെ...
അത്യാവശ്യമായി പോണം ഏട്ടനെ കണ്ടിട്ട് പോവാന്ന് കരുതി വന്നതാ... പോയിട്ട് വരാട്ടോ...
അവളെന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു
നൂറയെ കൂടെ കണ്ടിട്ട് ഞാൻ അതിലെഅങ്ങ് പോവും എന്തേലും ആവശ്യമുണ്ടെൽ വിളിക്കണേ...
അവൾ പുറത്തേക്ക് പോയി
അവളുടെ കണ്ണും തടമൊക്കെ ആകെ കറുത്തല്ലോ...
ലെച്ചു : എന്തോ കേസിന്റെ പിറകെയാ... തീരേ ഉറക്കമൊന്നുമില്ല... കല്യാണം കഴിഞ്ഞു പിറ്റേന്ന് തുടങ്ങിയതാ ഈ ഓട്ടം പുലരും മുൻപ് തുടങ്ങി നട്ട പാതിരാ ആവും വരാൻ...
കല്യാണം ഇന്നലെ അല്ലായിരുന്നോ...
അവർ നാലുപേരും എന്നെ നോക്കി ഇത്ത എന്റെ മുടിയിൽ വിരലോടിച്ചു
ഇത്ത : കല്യാണം കഴിഞ്ഞിന്ന് ഒരാഴ്ചയായി...
അപ്പൊ ഉറക്കത്തിലെന്നപോലെ ദേഹം തുടക്കുന്നതും ഡ്രസ്സ് ചെയ്യിക്കുന്നതും ഗ്ലൂക്കോസ് മാറ്റുന്നതും ഒക്കെ വ്യക്തമല്ലാതെ കണ്ടത് ഉറക്കത്തിലല്ലായിരുന്നോ
ഇത്ത : (എന്റെ തോളിൽ കൈ ഇട്ടു കഴുത്തിൽ ചുറ്റി പിടിച്ചു) എന്നാലും എല്ലാരേം
💬 Comments
View all comments