Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
വരെ താല്പര്യമില്ല എന്നായിരുന്നു പറയാറ്... ഇപ്പൊ ആരേലും പ്രെപോസ് ചെയ്താൽ കമ്മിറ്റട് ആണെന്ന് ധൈര്യമായി പറയാമല്ലോ... പിന്നേ ചില ഞരമ്പന്മാർക്ക് ചിലപ്പോ കൈകൊണ്ട് പറഞ്ഞാലേ മനസിലാകൂ...
അങ്ങനെ ആരേലും മേടിച്ചിട്ടുണ്ടോ...
മ്മ്...
ആര്...
പഴയ ഡിസി...
ഏത്... അന്ന് ഫയൽ അടിച്ചുമാറ്റിയവനോ...
മ്മ്...
എന്നിട്ട് നീ എന്താ പറയാഞ്ഞേ... പറഞ്ഞിരുന്നേൽ അയാൾക്കിട്ടു ഞാൻ തന്നെ പണിഞ്ഞേനെല്ലോ... ച്ചേ...
അയാളെ ഇനി എന്ത് ചെയ്യാനാ അയാളെ നിങ്ങള് നല്ല വൃത്തിയായി പണിഞ്ഞില്ലേ... ഏട്ടാ...
മ്മ്...
കടിച്ചു തിന്നാൻ തോന്നുന്നു നിങ്ങളെ...
തിന്നോടീ...
കടിക്കട്ടെ ഞാൻ...
മ്മ്...
അവളെന്റെ കവിളിൽ പതിയെ കടിച്ചു ചപ്പി
ബെഡിൽ കിടന്നു ഫോൺ അടിയുന്നത് കണ്ട് കൈ എത്തിച്ചു ഫോണെടുത്തു
പറയെടാ...
അവരിറങ്ങി...
എല്ലാരുമില്ലേ...
ഉണ്ട്...
നമ്പറും ജിപിഎസ് ലൊക്കേഷനും അവർ പോവേണ്ടുന്ന സ്ഥലവും വാട്സപ്പ് ചെയ്തേക്ക്... മീഡിയയെ ഇൻഫോം ചെയ്യാൻ മറക്കണ്ട...
ശെരി...
മീഡിയക്ക് പോലീസ് ഓപ്പറേഷൻ എന്നും പ്രീതിയുടെ ഒരു മണിക്കൂർ ലൈവ് ലോകേഷനും കൊടുക്ക്... ലൊക്കേഷൻ ഞാൻ പറയുമ്പോ അയച്ചുകൊടുത്താൽ മതി...
ശെരി...
അവളെ നോക്കി
പെട്ടന്ന് റെഡിയാവ് അവന്മാരെ ലൊക്കേഷനും വണ്ടിനമ്പറും ഇപ്പൊ വരും...
അവൾ ജയിംസിനെ വിളിച്ച് രണ്ടുവണ്ടികളിലായി നാലുപേരെ കൂട്ടി ടൗണിലേക്ക് എത്താൻ പറഞ്ഞ് പെട്ടന്ന് ബാത്‌റൂമിൽ കയറി കാക്ക കുളി കുളിച്ചിറങ്ങി
അവരുടെ ലൊക്കേഷനും അവർ എത്തേണ്ടുന്ന ലോക്കേഷനും വണ്ടിനുമ്പറും വണ്ടിയുടെ ഫോട്ടോയും അവന്മാരുടെ ഫോട്ടോയും വന്നത് അവളുടെ ഫോണിലേക്ക് സെന്റ് ചെയ്തു
ഡ്രസ്സ് ധരിചിറങ്ങി ഞാൻ വണ്ടിയെടുക്കുമ്പോയേക്കും അവൾ അവളുടെ വണ്ടിയെടുത്തു അവളുടെ പുറകെ അല്പം ഡിസ്റ്റൻസിൽ വെച്ചുപിടിച്ചു
ടൗണിൽ നിന്നും ജയിംസിനും ടീമിനും നിർദ്ദേശം കൊടുത്തവൾ അവളുടെ വണ്ടിയിലും ജയിസും ടീമും പോലീസ് വണ്ടികളിലും കയറി മുന്നോട്ട് നീങ്ങേ
സുഹൈലിനോട് ലൊക്കേഷൻ കൊടുക്കാൻ പറഞ്ഞു
അവന്മാരുടെ ലോക്കേഷൻ ഓൺ ചെയ്തു ഞാനും അവർക്ക് പിറകെ നീങ്ങി
പ്രീതി കാൾ ചെയ്തു
എന്തേ...
ഏട്ടനെവിടെക്കാ...
നീ വിട്ടോ ഞാൻ ച്ചുമ്മാ പിറകെ ഞാൻ വിട്ടോളാം...
അവർക്ക് ഞാൻ വണ്ടി നമ്പറും ലൊക്കേഷനും കൊടുത്തിട്ടുണ്ട്... അവരോട് വേറെ റൂട്ടിൽ വന്ന് വണ്ടി ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്...
💬 Comments
View all comments