Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി എഫ് ഐ ആർ തയ്യാറാക്കി അവിടെ നിൽക്കുന്ന ആളുകളിൽ നിന്നും സാക്ഷികളായി കുറച്ചുപേരെയും കണ്ടെത്തി
പോലീസുകാർ അവന്മാരെയുംകൊണ്ട് പോയ ശേഷവും ജനങ്ങൾ കൂലങ്കാശമായ ചർച്ചയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു
വണ്ടിയിൽ കയറി ഫോണിൽ ലൈവ് ന്യൂസ് വെച്ചു ബ്രേക്കിങ് ന്യൂസ് ആയി ജില്ലയിൽ വീണ്ടും മാരകായുധങ്ങളും ഡ്രഗ്സുകളുമായി എം ഏൽ എ ശ്രീ കലയുടെ മകൻ അടക്കം നാലുപേർ പിടിയിൽ എന്ന വാർത്തക്കൊപ്പം അവരുടെ ഫോട്ടോകളും വിഡിയോയും പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോയും എല്ലാം കാണിക്കുന്നത് കണ്ടതോടെ സംഗതി സെക്സസായി എന്ന് മനസിലായി
പ്രീതിയെ വിളിച്ചു
സംഗതി ഒക്കെ അല്ലേ...
ഒക്കെ...
ഞാൻ ചെന്നിട്ട് കാര്യങ്ങൾ അറിയിക്കാം...
നല്ല കനത്തിലായിക്കോട്ടെ... ഒരു വകുപ്പും വിട്ടുപോവണ്ട... പിന്നേ മനസാക്ഷിക്കുത്തൊന്നും വേണ്ട...
അവന്മാരോടൊ എന്തിന്... അന്നേ ഞാൻ പിടിച്ചു തൊലി ഉരിച്ചേനെ ഇവർക്ക് വേറെ പണിയുണ്ടെന്നു ഏട്ടൻ പറഞ്ഞതുകൊണ്ടാവിട്ടുവെച്ചത്...
അതാണെങ്കിൽ കൂടിപ്പോയാൽ ഒരു ജീവപര്യന്തം... നല്ലൊരു ക്രിമിനൽ വക്കീലുണ്ടെങ്കിൽ പെൺപിള്ളാരാവും കുറ്റക്കാർ... ഇത് ഒന്നും നടക്കില്ലല്ലോ...
മ്മ്... തീവ്രവാദം... രാജ്യ ദ്രോഹം... ഒരുതരത്തിലും രക്ഷപെടില്ല...
നീ ഫ്രീ ആയിട്ട് വിളിക്ക്...
ശെരി...
സൂക്ഷിക്കണം...
ശെരി ഏട്ടാ...
ഞാൻ വിട്ടേക്കട്ടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിക്ക്...
ശെരി...
ഫോൺ വെച്ച് ഫാസിനയെ വിളിച്ചു
ഹലോ...
ഓർമ്മയുണ്ടോ... എവിടായിരുന്നു ഇത്രേം ദിവസം...
ചെറിയൊരു പനി...
മാറിയോ...
മ്മ്... എന്താ പരിപാടി...
ഒന്നൂല്ല വെറുതേ...
ഇന്ന് കാണാൻ പറ്റുമോ...
ഇന്നോ... ഇവിടെ എല്ലാരുമുണ്ട്...
എന്തേലും പറഞ്ഞ് ചാടാൻ പറ്റുമോ...
എന്ത് പറഞ്ഞ് ചാടും...
അഫിയുടെ കൂടെ എവിടേലും പോകുവാണെന്നോ മറ്റോ പറ...
അവളെ എങ്ങാനും വിളിച്ചു ചോദിച്ചാലോ...
നീ ആദ്യം അവളെ വിളിച്ച് നീ നിന്റെ ഫ്രണ്ട്നെ കാണാൻ പോവുകയാണെന്നും അവളെ വിളിച്ചാൽ അവളുടെ കൂടെ ആണെന്ന് പറഞ്ഞ് മാനേജ് ചെയ്യാനും പറ...
അവളെന്തു വിചാരിക്കും...
അവളൊന്നും വിചാരിക്കില്ല നീ വിളിക്ക്...
അവൾ സപ്പോട് ചെയ്യുമോ...
അവളെ എന്റെ അത്രയും നിനക്കറിയില്ലല്ലോ... അവൾ എന്തായാലും സപ്പോർട്ട് ചെയ്യും...
ശെരി ഞാൻ വിളിച്ചുനോക്കട്ടെ...
അവൾ കാൾ കട്ട് ചെയ്യും മുൻപ് എന്റെ ഫോണിൽ നിന്ന് അഫിയെ കാൾ
💬 Comments
View all comments