Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ഞങ്ങളുടെ സംസാരം നിർത്തിച്ചു ഞങ്ങളെ പറഞ്ഞുവിടാനായി ശ്രെമിക്കുകയാണെന്നു മനസിലായി എങ്കിലും മനസിലാവാത്ത പോലെ നിൽക്കെ
ചേട്ടനും ചേച്ചിയും ഇപ്പ പോ... നമുക്ക് പിന്നെ കാണാം... അച്ഛൻ വന്നാൽ നിങ്ങളോട് പ്രശ്നമുണ്ടാക്കും...
അതൊന്നുമില്ലടാ... നീ പേടിക്കാതിരിക്ക് നിന്റെ അച്ഛൻ ഇനി നിങ്ങളോട് പ്രശ്നമുണ്ടാക്കുകയോ നിങ്ങളെ ഉപദ്രവിക്കുകയോ ചെയ്യില്ല...
ചേട്ടനറിയാത്തത് കൊണ്ടാണ്... ഈ വീട്ടിൽ എന്ത് സംഭവിച്ചാലും അയല്പക്കത്തുള്ളവർ പോലും തിരിഞ്ഞുനോക്കാത്തത് അച്ഛൻ പ്രശ്നമുണ്ടാക്കുന്നത് പേടിച്ചാണ്...
പേടിക്കല്ലടാ...
ഇത്തയും ഉള്ളതല്ലേ... അച്ഛന് ആണ് പെണ്ണ് എന്നൊന്നുമില്ല എല്ലാരേയും ഉപദ്രവിക്കും... ചേട്ടൻ ഇത്താനെ കൂട്ടി പൊയ്ക്കോ... അച്ഛൻ വരുന്ന സമയമായി...
അവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്
തെറി വിളിയുടെ അകമ്പടിയോടെ കാഴ്ച്ചയിൽ തന്നെ കുടിയനെന്നു മനസിലാവുന്ന തരത്തിൽ ഒരു മനുഷ്യൻ അങ്ങോട്ട് കയറിവന്നു ഞങ്ങളെ ഒന്ന് നോക്കിയ ശേഷം കണ്ണനെ നോക്കി
ഞങ്ങളെ തെറികൊണ്ടഭിഷേകം നടത്തികൊണ്ടായാൽ കണ്ണനെയും രമേച്ചിയേയും തെറിപറയനും അശ്ലീലം പറയാനും തുടങ്ങി
അയല്പക്കക്കാർ പലരും അവരുടെ മുറ്റത്ത് നിന്ന് സ്ഥിരം കാഴ്ച്ചഎന്നപോലെ അത് കണ്ടുകൊണ്ടിരിക്കെ
(കണ്ണനെ നോക്കി അവന്റെ തോളിൽ കൈ ഇട്ട് വീടിനു നേരെതിരിഞ്ഞ്) നീ വന്നേ...
ചേട്ടാ... ഇത്ത...
അവളുടെ കാര്യം അവള് നോക്കിക്കോളും നീ വാ...
നിർത്താതെ കെട്ടാലറക്കുന്ന തെറിപറയുന്ന അയാളെ ഒന്ന് നോക്കി
അഫീ... മയത്തിൽ...
ശെരിയിക്കാ...
ഞങ്ങൾ വീടിനുനേരെ നടക്കേ കണ്ണന് തിരിഞ്ഞുനോക്കാൻ കഴിയാത്ത തരത്തിൽ അവന്റെ തലയുടെ പിറകുവശത്തുപിടിച്ചുകൊണ്ട് അവനുമായി നടക്കേ അഫിയെ തിരിഞ്ഞ് നോക്കി
ആടികൊണ്ട് തെറിപറയുന്ന അയാളെ കവിളടക്കി ഒന്ന് പൊട്ടിച്ചു തലക്കുടഞ്ഞു അഫിയുടെ നേരെ നോക്കി
പൊലയാടി മോളെ നീ എന്നെ തല്ലി അല്ലേടീ...
അവളുടെ നേരെ ഉയർന്ന അയാളുടെ വലം കൈ അഫി തന്റെ ഇടം കൈകൊണ്ട് പിടിച്ചുനിർത്തി അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ ഇടം കവിളിൽ അല്പം കനത്തിൽ തന്നെ തല്ലി
കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് ഇടം കയ്യാൽ കവിള് പൊത്തി അയാൾ പിന്നെയും തെറി പറഞ്ഞതും കവിൾ പൊത്തിയ കൈക്കു മുകളിൽ അഫി രണ്ടെണ്ണം കൂടെ കൊടുത്തു
കണ്ണനെ അകത്തേക്ക് കയറ്റി വാതിൽ പുറത്തുനിന്നും അടച്ചു കോലയിലെ തിണ്ണയിൽ
💬 Comments
View all comments