0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

ബലൂൺ ആണ് വാങ്ങി പറപ്പിക്കുന്നതാ അതുകൊണ്ടാ പട്ടം വിൽക്കാൻ ആരുമില്ലാത്തത്... ഞാൻ തന്നെ വേറെ പണിയൊന്നുമില്ലാത്തപ്പോഴാ ഇവിടെ വരുന്നത്... ദിവസവും ആകെ അഞ്ചോ പത്തോ ആണ് വിറ്റുപോവുള്ളൂ...

നിന്റെ കയ്യിലുള്ളത് എവിടെയാ ഉള്ളത് വീട്ടിൽ...

വീട് കുറേ ദൂരമുണ്ടോ...

അഞ്ചുമിനുറ്റ് നടക്കാനേ ഉള്ളൂ...

ഒരു പട്ടത്തിന് അഞ്ച് രൂപവെച്ച് എനിക്ക് തരുമെങ്കിൽ ഞാൻ അൻപതെണ്ണം വിറ്റുതരാം...

അവനൊന്ന് ആലോചിക്കുന്നത് നോക്കി

എനിക്ക് വിറ്റു കഴിഞ്ഞിട്ട് കൂലി തന്നാൽ മതി

ഒന്ന് കൂടെ ആലോചിച്

ശെരി...

എങ്കിൽ ആദ്യം നിങ്ങളെ വീട്ടിൽ പോയി ഉള്ളതെല്ലാം എടുത്തിട്ട് വരാം...

അവന്റെ കയ്യിലുള്ള പട്ടങ്ങളും എടുത്ത് അവനൊപ്പം അവന്റെ വീട്ടിലേക്ക് നടന്നു...

അഞ്ചുമിനുട്ട് എന്ന് പറഞ്ഞിട്ട് പത്തു മിനുട്ടോളാം നടന്നിട്ടാണ് അവന്റെ വീട്ടിലെത്തിയത് ഒരു കുഞ്ഞു വീട്

എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അമ്മേ എന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപോയ അവൻ അല്പസമയം കൊണ്ട് കുറേ പട്ടങ്ങൾ തിണ്ണയിൽ കൊണ്ടുവെച്ചു വീണ്ടും അകത്തു പോയി കുറച്ച് പട്ടങ്ങൾ കൂടെ എടുത്ത് വന്നു

ഇത്രയേ ഉള്ളോ...

ഇനിയും ഉണ്ട് എല്ലാം കൂടെ എടുത്താൽ കൊണ്ടുപോവാൻ പറ്റില്ലല്ലോ അതാ...

നമുക്കൊരു ഓട്ടോറിക്ഷ വിളിച്ചു പോവാം...

അവനെന്നെ നോക്കുന്നത് കണ്ട്

ഓട്ടോ പൈസ ഇപ്പൊ ഞാൻ കൊടുക്കാം വിറ്റുകഴിഞ്ഞിട്ട് നിങ്ങൾക്ക് ലാഭമുണ്ടെങ്കിൽ മാത്രം എനിക്ക് ഓട്ടോ പൈസ തിരിച്ചുതന്നാൽ മതി...

അവൻ ആലോചിച്ച ശേഷം സമ്മതിച്ചു അല്പം മാറി റോഡിൽ നിന്ന് ഓട്ടോ വിളിച്ച് അവന്റെ വീട്ടിൽ വന്നു പട്ടങ്ങളും വണ്ടിയിൽ കയറ്റി ഞങ്ങൾ വീണ്ടും ബീച്ച്ലേക്ക് തിരിച്ചു പോവും വഴി സ്കെച്ചുപെന്നുകളും കുറച്ച് പേപ്പറുകളും ഒരു

💬 Comments

View all comments