0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

പെനും ഒരു റൈറ്റിംഗ് ബോർഡും ഒരു വിസിലും കൂടെ വാങ്ങി ബീച്ചിൽ എത്തി

ഉച്ചത്തിൽ വിളിച്ചുകൂവാനറിയുമോ...

അവനെന്നെ നോക്കി

"പട്ടം പറത്തൂ കൈ നിറയെ സമ്പാതിക്കൂ" എന്ന് വിളിച്ച് പറയ്...

അവനെന്നെ നോക്കി

വിളിച്ച് പറയ്‌...

അതെങ്ങനെയാ പട്ടം പറത്തിയാൽ കാശു കിട്ടുന്നത്

അതൊക്കെ കിട്ടും... വിളിച്ച് പറ...

അവനെന്നെ ആവിശ്വാസത്തോടെ നോക്കി

പേരെന്താ...

കണ്ണൻ...

എഴുതാൻ അറിയുമോ...

അറിയാം...

എങ്കിൽ കണ്ണൻ ഈ പട്ടങ്ങളിൽ അവയുടെ വിലയുടെ ഇരട്ടി എഴുത് ഒപ്പം കണ്ണൻ എന്ന് പേരും ഒന്ന് മുതൽ അക്കങ്ങളും എഴുത്...

അവൻ എന്നെ തന്നെ നോക്കി നിൽക്കെ

ആൾക്കാരെ ഞാൻ വിളിച്ചുകൂട്ടാം... എഴുതി എഴുതിയ വിലക്ക് പട്ടം വിറ്റാൽ മതി...

അവനോട് പറഞ്ഞുകൊണ്ട് ചുറ്റുമുള്ള ആളുകളെ ഒന്ന് നോക്കി ഒരു പട്ടം അല്പം ഉഴരത്തിലേക്ക് പറത്തി പിടിച്ചു

ഓടിവാ... പട്ടം പറത്തൂ കൈ നിറയെ സമ്പാതിക്കൂ... ഓടിവാ ഓടിവാ... ഈ ഓഫർ അല്പസമയത്തേക്ക് മാത്രം... മിനിറ്റുകൾകൊണ്ട് ആയിരങ്ങൾ സമ്പാദിക്കുവാൻ നിങ്ങൾക്കിതാ ഒരു സുവർണവസരം... ഇന്നുവരെ ആരും കൊടുക്കാത്ത ഓഫർ ഈ ഓഫർ അല്പസമയത്തേക്ക് മാത്രം... നിങ്ങളുടെ കഴിവ് തെളിയിക്കാൻ നിങ്ങൾക്കുമുന്നിൽ ഒരു സുവർണാവസരം വന്നിരിക്കുന്നു... ഇന്നുവരെ ആരും കൊടുക്കാത്ത ഓഫർ ഈ ഓഫർ അല്പസമയത്തേക്ക് മാത്രം...

വിളിച്ചുപറച്ചിൽ കേട്ട് ആളുകൾ കൂടി എല്ലാവരുടെയും കണ്ണുകൾ എന്നെയും പട്ടത്തെയും നോക്കി നിൽക്കെ

ഒരു പട്ടം വാങ്ങി പറത്തിയാൽ പട്ടത്തിന്റെ വിലയുടെ പത്തിരട്ടി നിങ്ങൾക്ക് സമ്പാദിക്കാം... നിങ്ങൾ നൂറ്‌ രൂപയുടെ പട്ടമാണ് പറത്തുന്നത് എങ്കിൽ നിങ്ങൾക്ക് ആയിരം രൂപ ഉണ്ടാക്കാൻ പറ്റും... വിശ്വാസമില്ലേ... ഇതൊരു മത്സരമാണ്... ഞങ്ങളോട്

💬 Comments

View all comments