0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

വാങ്ങി പറത്തുന്ന മറ്റുള്ള പട്ടങ്ങളെ എല്ലാം നൂല് പൊട്ടിച്ചു നിങ്ങളുടെ പട്ടം തിരികെ എടുത്താൽ നിങ്ങൾക്ക് നിങ്ങൾ വാങ്ങിയ പട്ടത്തിന്റെ പത്തിരട്ടിപൈസ തരുന്നതായിരിക്കും... നമ്മുടെ സ്വന്തം കണ്ണൻ അറുപതു രൂപ മുതൽ ഇരുന്നൂറ് രൂപയുടെ പട്ടങ്ങൾ വരെ നിങ്ങൾക്കായി നൽകുവാനായി നിൽക്കുന്നു... ഈ പട്ടങ്ങൾ തീരും വരെ മാത്രമാണ് ഈ ഓഫർ... കണ്ണന്റെ കൈയിൽ പട്ടത്തിന്റെ വില കൊടുത്ത് പേര് പറയുന്ന ആർക്കും ഇതിൽ വിജയി ആയി പണം സമ്പാദിക്കാം...

കണ്ണന്റെ മുനിലുള്ള നാല് തരം പട്ടങ്ങളും ഓരോന്നായി ഉയർത്തിപിടിച്ച് വില ഉറക്കെ വിളിച്ചുപറഞ്ഞു

ആളുകൾ തിക്കിതിരക്കാൻ തുടങ്ങി

കണ്ണന്റെ കൈയിൽ നിന്നും പട്ടം വാങ്ങി പേര് പറഞ്ഞു തരുന്നവരുടെ പേരും അവരുടെ പട്ടത്തിന് മേലുള്ള ക്രമനുമ്പറും എഴുതിയെടുത്തുകൊണ്ടിരുന്നു

ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ പട്ടങ്ങളും ആളുകളുടെ കൈകളിലായി ചിരിയോടെ ഞാൻ കണ്ണനെ നോക്കെ അവന്റെ മുഖത്ത് അത്ഭുതഭാവമായിരുന്നു

പ്രായ ഭേദമന്യേ ആളുകൾ ഉത്സാഹത്തോടെ പട്ടം പറത്താൻ തുടങ്ങി ആകാശം നിറയെ പട്ടങ്ങൾ പാറി നടക്കേ പട്ടങ്ങൾ പലതും നൂലറ്റ് പറന്നു വിജയിയെ അറിയാനായി നൂല് പൊട്ടി പുറത്തായവരും മറ്റുള്ളവരും ആളുകൾ ആകാശത്തേക്ക് നോക്കിനിൽക്കേ പട്ടങ്ങൾ പലതും പിന്നെയും നൂലുപൊട്ടി പറന്നുകൊണ്ടിരുന്നു

പട്ടങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു അവസാനമായി ബാക്കിവന്ന പട്ടങ്ങൾ രണ്ടും തല്ലു പിടിച്ച് ഒരു പട്ടം പറന്നു പോയ പിറകെ ആളുകൾ കൈയടിച്ചയാളെ പോസാഹിപ്പിച്ചു പട്ടം കയ്യിലുണ്ടായിരുന്ന ആൾ പട്ടം വലിച്ചെടുത്തു അതിന്റെ നൂലും പൊട്ടാറായി നിൽപ്പുണ്ട്

അയാൾ പട്ടമെന്റെ കൈയിൽ തന്നു

നൂറ്‌ രൂപക്ക് വിറ്റ പട്ടമാണെന്ന് കണ്ട് എല്ലാവരുടെയും മുന്നിൽവെച്ചുതന്നെ അയാൾക്ക് ആയിരം രൂപ

💬 Comments

View all comments