0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 976

നിങ്ങളും... കുറേ സദാചാരക്കാരും കുറേ മതം സംരക്ഷിക്കുന്നവരും... ഹ്രാ തുഫ്...

അവരെ രണ്ടുപേരെയും തറപ്പിച്ചുനോക്കി

ഡോ... നിങ്ങൾ മതം സംരക്ഷിക്കാനിറങ്ങിയവരല്ലേ... ഞാൻ അഞ്ച് ചോദ്യം ചോദിക്കാം മൂന്നെണ്ണത്തിനു കൃത്യമായി നിങ്ങൾ ഉത്തരം പറഞ്ഞാൽ (അഫിയുടെ കൈയിൽ നിന്നും അവളുടെ വണ്ടിയുടെ ചാവി വാങ്ങി രണ്ട് ചാവിയും ഉയർത്തികാണിച്ചു) പുറത്ത് കിടക്കുന്ന ഒരു ബെൻസും ഒരു പജീറോയും തന്നേക്കാം മാത്രമല്ല നിങ്ങള് പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും മുന്നിൽ ഞാനുണ്ടാകും... ഇനി തോറ്റാൽ രണ്ടും ഇന്നുമുതൽ വർഗീയത പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത് നിർത്തണം...

ചുറ്റുമുള്ളവരുടെ എല്ലാം മുഖത്തേക്ക് നോക്കി പുച്ഛത്തോടെ എന്നെ നോക്കി

നീ ചോദിക്കുന്ന ചോദ്യത്തിനെല്ലാം നിനക്ക് ഉത്തരം അറിയുമോ...

അറിയാം...

എങ്കിൽ ചോദിക്ക്...

ഇയാൾ ഏതൊക്കെ മതഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട്...

എല്ലാം വായിച്ചിട്ടുണ്ട്...

ചിരിയോടെ അയാളെ നോക്കി എല്ലാം വേണ്ട ഹിന്തു മതഗ്രന്ഥങ്ങൾ മുഴുവനായും വായിച്ചിട്ടുണ്ടല്ലോ അത് മതി... ആദ്യത്തെ ചോദ്യം...

വേദങ്ങൾ ഏതെല്ലാമാണ്...

അയാൾ ചുറ്റും നോക്കി

വേദങ്ങളെ പറ്റി പറയുകയാണെങ്കിൽ...

ഹെലോ ചേട്ടാ നിർത്ത്... ചേട്ടന്റെ പേര് ചോദിച്ചാൽ പേരല്ലേ പറയാറ് അല്ലാതെ ചേട്ടനെ പറ്റി മൊത്തമായി അല്ലല്ലോ... വേദങ്ങൾ ഏതൊക്കെ ആണെന്ന് മാത്രം പറഞ്ഞാൽ മതി...

അതാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒരുത്തൻ : ചേട്ടൻ പറയട്ടെടോ താൻ വെറുതേഎന്തിനാ ഇടയിൽ കയറുന്നത്
ചിരിയോടെ അവനെ നോക്കി
പറയട്ടെ...

ഹിന്തു മതവിശ്വാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വേദം... വേതതെ പറ്റിപറയുകയാണെങ്കിൽ വേതങ്ങൾ പലതുണ്ട്... ഓരോ വേതങ്ങളും ഹിന്ദുത്വ മൂല്യങ്ങളെയും ജീവിതശൈലിയെയും നമുക്ക് പഠിപ്പിച്ചുതരുന്നു
ഒറ്റവരിയിൽ പറയേണ്ട ഉത്തരത്തിനു പകരം നീട്ടിവലിച്ചു പ്രസംഗം പോലെ പറയുന്ന അയാളെ നോക്കിനിന്നു പ്രസംഗം അവസാനിപ്പിച്ചപോയും വേതങ്ങൾ ഏതൊക്കെ എന്ന് അയാൾ പറഞ്ഞില്ല
ഇത്രയും സമയം ഞാൻ ക്ഷമിച്ചുനിന്നു...

വേതങ്ങളുടെ പേരുചോദിച്ചതിന് പകരം നിങ്ങൾ ഒരു പ്രസംഗം നടത്തി എന്നാൽ വേതങ്ങളുടെ പേര് മാത്രം പറഞ്ഞില്ല... അറിയുമെങ്കിൽ പറയൂ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞാൽ മതി അല്ലാതെ നിങ്ങളുടെ വിഢിത്തങ്ങൾ കേൾക്കാൻ എനിക്ക് സമയമില്ല...

വേദങ്ങൾ നാലായി തിരിച്ചാൽ. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം. ഇത്രയും ആണ് വേതങ്ങൾ...

💬 Comments

View all comments