Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
വേണമെങ്കിൽ പരവിദ്യ യിലെ ഒരു മന്ത്രം ചൊല്ലിത്തരാം...
“യഥോർണ്ണനാഭി: സൃജതേ ഗൃഹ്ണതേ ച
യഥാ പൃഥ്വിവ്യാമോഷധയസ്സംഭവന്തി
യഥാ സത: പുരുഷാത് കേശലോമാനി
തഥാക്ഷരാത് സംഭതീഹ വിശ്വം.”
"ചിലന്തിയിൽ നിന്ന് നൂലും, ഭൂമിയിയിൽ നിന്ന് സസ്യലതാദികളും, മനുഷ്യശരീരങ്ങളിൽ കേശരോമങ്ങളും പുറപ്പെടുന്നതുപോലെ അക്ഷരചൈതന്യത്തിൽ നിന്ന് വിശ്വം ഉയിരെടുക്കുന്നു" എന്നാണ് ഇതിനർത്ഥം...
ചുറ്റുമുള്ളവർ ഭയ ഭക്തിയോടെ എന്നെ നോക്കെ
"ശരോഹ്യാത്മാ
ബ്രഹ്മ തല്ലക്ഷണമുച്യതേ
അപ്രമത്തേന വേദ്ധവ്യം
ശരവത് തന്മയോ ഭവേത്”
"ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ് മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം ലക്ഷ്യവുമായി എന്നപോലെ അതുമായി ഒന്നായിത്തീരാം"
താനിനി ജനങ്ങളെ അടുത്ത് മതം പറഞ്ഞ് കുത്തിത്തിരിപ്പിണ്ടാക്കാൻ പോയെന്നു ഞാനറിഞ്ഞാൽ...
വലിയ താടിയും പറ്റെ വെട്ടിയ മീശയുമായി തലയിൽ തൊപ്പിയും വെച്ചു നീ എന്ത് ചോദിച്ചാലും ഞാൻ പറയും എന്ന ആത്മ ധൈര്യത്തോടെ നെഞ്ചും വിരിച്ച് നിൽക്കുന്നവനെ നോക്കി
താൻ ഖുർആനും ഹദീസും ഇസ്ലാമിന്റെ ചരിത്രവും പഠിച്ചിട്ടുണ്ടോ...
എല്ലാം പഠിച്ചിട്ടുണ്ട്...
ശെരി അപ്പൊ അഞ്ച് ചോദ്യങ്ങൾ മൂന്നെണ്ണമെങ്കിലും ശരിയാക്കണം
എന്താണ് ലൗഹുൽ മഹ്ഫൂദ്...
ലൗഹുൽ മഹ്ഫൂദും ലൗ ജിഹാദുമൊക്കെ ഇസ്ലാമിക വിരോധികൾ കെട്ടിച്ചമക്കുന്നതാണ്...
(ചിരിയോടെ അയാളെ നോക്കി) ലൗഹുൽ മഹ്ഫൂദ്... അള്ളാഹു ഖുർആൻ സംരക്ഷിച്ചു നിർത്തിയ ഫലകത്തിന്റെ പേരാണ്... അല്ലാതെ നിങ്ങൾ മതവിദ്വേഷികൾ തമ്മിൽ തല്ലുമ്പോ വിളിച്ചു പറയുന്ന ലൗ ജിഹാദുമായി അതിന് യാതൊരുബന്ധവുമില്ല...
(പുച്ഛത്തോടെ)
ഒരു സൂറത്തായി ഒന്നിച്ച് പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് ഏതാണ്?
ഇക്രഉ ബിസ്മി...
അതൊരു സൂറത്തിന്റെ പേരല്ല സൂറത്തുൽ അലഖിലെ ആദ്യത്തെ ആയത്താണ്... സൂറതുൽ മുദ്ദഥിര്‍ ആണ് ഒരുമിച്ചു പൂർണമായി അവതരിച്ച സൂറത്ത്...
ഖുർആനിൽ ഏറ്റവും അവസാനമായി അവതരിച്ച ആയത്ത് ഏതാണ്?
കുൽ ഔതുബി റബ്ബിനാസിലെ മിനൽ ജിന്നതി വന്നാസ്...
അവസാന സൂറത്തിന്റെ പേര് കുൽ ഔതുബി റബ്ബിനാസ് എന്നല്ല സൂറത്തുനാസ് എന്നാണ്... അവസാനമായി അവതരിച്ച ആയത്
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ(വത്തകൂന യൗമൻ തുർജഊന ഫീഹി ഇലല്ലാഹി സുമ്മ തൂവഫി കുല്ലു നാഫ്‍സിൻ മാ കസബത്
💬 Comments
View all comments