0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

അച്ഛൻ വരുമ്മുൻപ് വീട്ടിലെത്തണം... ചേട്ടന് എത്ര പൈസയാ ഞാൻ തരണ്ടേ...

ജോലിക്ക് പോയാൽ ചീത്തപറയുമോ...

എന്നെ നോക്കി

ഇല്ല... കള്ളും കുടിച്ച് വീട്ടിൽ വന്നാലും കള്ളുകുടിക്കാൻ കാശില്ലെങ്കിലും അമ്മയെ തല്ലും... വല്ലപ്പോഴുമേ ജോലിക്ക് പോകൂ... പോയാൽ കിട്ടുന്ന കാശിനു അല്ലാത്തപ്പോ അമ്മയുടെ കൈയിലെ കാശും പിടിച്ചുപറിച്ചു കള്ള് കുടിക്കാൻ പോകും... നാശം ചത്തു പോയാൽ മതിയായിരുന്നു എങ്കിൽ എന്റെ അമ്മക്ക് തല്ലുകൊള്ളാതെ ജീവിക്കാമായിരുന്നു...

അവന്റെ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീരുകണ്ട് അവന്റെ തോളിൽ പിടിച്ച് ചേർതിരുത്തി

നിനെ തല്ലാറുണ്ടോ...

അത് സാരമില്ല ഞാനൊരു ആണല്ലേ... എന്റെ അമ്മയെ തല്ലുന്നതാ എനിക്ക് സങ്കടം...

അവന്റെ പറച്ചിൽ കേട്ടപ്പോ ഉള്ളിൽ സങ്കടം തോന്നി

അച്ഛനെ നമുക്ക് പോലീസിനെ കൊണ്ട് പിടിപ്പിച്ചാലോ...

അയ്യോ... വേണ്ട...

ഭയത്തോടെ പറഞ്ഞ അവനെ നോക്കി

എന്താടാ... അച്ഛനെ പോലീസ് തല്ലുമെന്നു പേടിച്ചിട്ടാണോ...

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു പോലീസുകാർ പിടിച്ചോണ്ടുപോയി തിരികെ വന്നപ്പോ എന്നെയും അമ്മയെയും കുറേ തല്ലി... പോലീസ് പിടിച്ചാൽ പിന്നെയും അച്ഛൻ ഞങ്ങളെ ഉപദ്രവിക്കും...

അഫി അങ്ങോട്ട് വന്ന് എന്റെ തോളിൽ തട്ടി അരികിലായി ഇരുന്നു

ഞാൻ വരാൻ വയ്ക്കുമ്പോയേക്കും ഫ്രണ്ടിനെ ഒക്കെ കിട്ടിയോ...

മ്മ്... ഇത് കണ്ണൻ... കണ്ണാ... ഇത് അഫീഫ എന്റെ വൈഫാണ്...

ഹായ് ഇത്താ...

അഫീ നമുക്ക് കണ്ണനെ വീട്ടിലാക്കികൊടുക്കാം...

കണ്ണൻ : വേണ്ട ചേട്ടാ... ഞാൻ പോയ്കോളാം...

നേരത്തെ വന്നപ്പോ നീ എനിക്ക് ചായപോലും തന്നില്ല ഇപ്പൊ എന്തായാലും തന്നേ പറ്റൂ... നിന്റെ അമ്മയെയും ഒന്ന് കാണാലോ...

ഞങ്ങൾ എഴുനേറ്റ് അവനെയും കൂട്ടി വണ്ടിക്കരികിലേക്ക് നടന്നു അഫിയുടെ

💬 Comments

View all comments