Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
തല്ലി അല്ലേടീ...
അവളുടെ നേരെ ഉയർന്ന അയാളുടെ വലം കൈ അഫി തന്റെ ഇടം കൈകൊണ്ട് പിടിച്ചുനിർത്തി അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ ഇടം കവിളിൽ അല്പം കനത്തിൽ തന്നെ തല്ലി
കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് ഇടം കയ്യാൽ കവിള് പൊത്തി അയാൾ പിന്നെയും തെറി പറഞ്ഞതും കവിൾ പൊത്തിയ കൈക്കു മുകളിൽ അഫി രണ്ടെണ്ണം കൂടെ കൊടുത്തു
കണ്ണനെ അകത്തേക്ക് കയറ്റി വാതിൽ പുറത്തുനിന്നും അടച്ചു കോലയിലെ തിണ്ണയിൽ ഇരുന്നു
തെറി നിർത്തി വിടനായി പറഞ്ഞുകൊണ്ട് അഫിയെ ഭീഷണിപ്പെടുത്തുന്ന അയാളുടെ കവിളിൽ അഫിയുടെ കൈ ഇടയ്ക്കിടെ പതിഞ്ഞുകൊണ്ടിരുന്നു
വീട്ടുമുറ്റത് നിന്ന് കാഴ്ചക്കണ്ട ആളുകൾ അല്പം കൂടെ അടുത്തേക്ക് വന്ന് ആ കാഴ്ച്ച കാണാൻ തുടങ്ങി
അയാളുടെ ഭീഷണികൾക്കും മറുപടികൾക്കും അനുസരിച്ച് അഫി തല്ലികൊണ്ടിരുന്നു
കണ്ടുനിന്ന ആളുകൾ പലരും അവിടേക്ക് വന്നതിൽ അല്പം തണ്ടും തടിയുമുള്ള ഒരുത്തൻ
അല്ലേലും ഇവന് നല്ല തല്ലിന്റെ കുറവാണ്... ഇവനെ ഞാനിന്ന്...
എന്ന് പറഞ്ഞ് അയാൾക്കരികിലേക്ക് തല്ലാനായി നടന്ന അയാളുടെ കൈ വിട്ട അഫിയുടെ കാല് അവന്റെ നെഞ്ചിലായി പതിഞ്ഞതും അയാൾ പുറകോട്ട് തെറിച്ചു വീഴുന്നത് കണ്ട് എല്ലാരും ഞെട്ടലോടെ അഫിയെ നോക്കി
നിലത്ത് മലർന്നടിച്ചു വീണ അയാൾ ചുറ്റും നോക്കി
ഡി...
മിണ്ടരുത്... വലിച്ചുഞാൻ കീറും... ഇത്രേം കാലം അതുങ്ങളെ രണ്ടിനേം നിങ്ങളെ മുന്നിലിട്ടു തല്ലും തെറിവിളിയും നടത്തിയപ്പോ എവിടെ പോയിരുന്നു നിന്റെയൊക്കെ ചങ്കൂറ്റം... മസിലും പെരുപ്പിച്ചു മീശയും വെച്ച് ആണെന്ന് പറഞ്ഞ് നടക്കുന്നല്ലോ... മീശ വടിച്ചുകളഞ്ഞു വല്ല സാരിയും എടുത്തുടുക്ക്...
ഡി...
ചാടി എഴുനേറ്റ് അഫിക്ക് നേരെ നോക്കി
💬 Comments
View all comments