0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

ഒരു കുടിയനെ തല്ലി എന്ന് കരുതിനീ വലിയ ആണെന്നാണോ നിന്റെ വിചാരം...

അവൾക്കരികിലേക്ക് കുതിക്കെ അഫി ഇടതു കൈ പുറകിൽ മടക്കി വെച്ച് നിന്ന് ഓടി അടുക്കുന്നവന് നേരെ നിന്ന് മാറി വലം കാൽ ഉയർത്തി മടക്കിപിടിച്ചവന്റെ വയറിലേക്ക് വെച്ച് വലം കയ്യാൽ അവന്റെ തലക്ക് പിറകിലായി തന്റെ പിറകിലേ നിലത്തേക്ക് തള്ളിയതും അവളുടെ കാലിനു മുകളിലൂടെ കറങ്ങി മലർന്നടിച്ചു വീണവൻ പത്ത് സെക്കന്റിനു മൈന്റ് കട്ടായി എന്ത് സംഭവിച്ചു എന്ന് മനസിലാവാതെ എഴുനേറ്റിരിക്കുമ്പോയേക്കും അഫി അവനുനേരെ തിരിഞ്ഞ്

എണീറ്റു പോടാ... മനസറിഞ്ഞു തന്നാൽ നിനെ എടുത്തോണ്ട് പോവാൻ വേറെ ആള് വേണ്ടിവരും...

കണ്ണന്റെ അച്ഛൻ അടിച്ചതിന്റെയും അഫിയോട് വാങ്ങിക്കൂട്ടിയ തല്ലിന്റെയും ആഫ്റ്റർ എഫക്റ്റായി പതിയെ സൈഡായിരിക്കുന്നു

അവനും പിന്നെ ഒന്നിനും വരുന്നില്ല എന്ന് കണ്ട്

ഞാൻ ഫോണെടുത്തു കാൾ ചെയ്ത പിറകെ നേരത്തെ തന്നെ അവിടെ എത്തി കാളിന് കാത്തിരുന്ന എക്സൈസ് ഇൻസ്‌പെക്ടറും മറ്റും അങ്ങോട്ട് വന്നു

കണ്ണന്റെ അച്ഛനെ പിടിച്ച് അവരുടെ വണ്ടിയിൽ കയറ്റി ഞങ്ങളോട് യാത്രപറഞ്ഞവിടെനിന്നും പോയി

ഞാൻ വാതിൽ തുറന്നു പുറത്തേക്ക് വന്ന കണ്ണനെ കൂട്ടി അവന്റെ അമ്മക്കരികിലേക്ക് ചെന്നു

പേടിക്കണ്ട... കേസൊന്നുമല്ല... (കണ്ണനെ നോക്കി) കുറച്ച് കാലം കഴിയുമ്പോ കണ്ണന്റെ അച്ഛൻ കള്ള് കുടിയനായിട്ടല്ലാതെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചുവരും... ഇപ്പൊ അവര് കൊണ്ടുപോയിരിക്കുന്നത് ഹോസ്പിറ്റലിലേക്കാ... കള്ളുകുടി പൂർണമായും മാറിയ ശേഷമേ ഇനി വിടൂ... അതുകൊണ്ട് പേടിക്കണ്ട...

അഫി : അമ്മയുടെ കാല് ശെരിയാവുംവരെ അമ്മക്ക് കൂട്ടിന് ഒരു ചേച്ചിയെ അയക്കാം അമ്മയുടെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും അതോർത്തു കണ്ണൻ ടെൻഷനാവണ്ട...

💬 Comments

View all comments