Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
എഴുനേൽക്കാൻ സപ്പോർട്ട് തന്നു പ്രീതിയുടെ കൈയിലേക്ക് തലയിണ വെച്ചുകൊടുത്തു പതിയെ എഴുനേറ്റിരുന്നു
നടക്കല്ലേ കുറച്ചുനേരം ഇരുന്നിട്ട് പതിയെ എഴുനേറ്റ് നിന്നിട്ട് പതിയെ നടന്നു തുടങ്ങാവൂന്ന് പറഞ്ഞെല്പിച്ചിട്ടുണ്ട അഫി...
ബെഡിൽ നിന്നും എഴുന്നേറ്റു നിൽക്കും മുൻപ് കാലിൽ ചെരിപ്പിട്ടു തന്നു എഴുന്നേറ്റു നിന്ന എന്നെ നോക്കി
തലയൊന്നും ചുറ്റുന്നില്ലല്ലോ...
ഇല്ല...
പുറത്തേക്ക് നടക്കുമ്പോ കാലിൽ സോക്സും ഇട്ടിരിക്കുന്ന ജാക്കറ്റും പാന്റും തൊപ്പിയും ശരീരത്തിന് ചൂടുപകർന്നു പുറത്തേക്കിറങ്ങിയവൾ
എവിടെക്കാ ചേട്ടാ...
താഴെ പോവാം തൊണ്ടയൊക്കെ വറ്റി വായിലൊക്കെ വല്ലാത്ത കയ്പ് ചൂടുള്ള വെള്ളം കുടിക്കണം
ചേട്ടനുള്ള മുളകുവെള്ളം (ചുക്ക്, കുരുമുളക്, തിപ്പല്ലി, ഞെരിഞ്ഞിൽ, ഇരട്ടിമധുരം, തുടങ്ങിയകുറേ സാധനങ്ങൾ ഉണക്കി പൊടിച്ചു ജീരകം, ഏലക്ക, പട്ട, ഗ്രാമ്പു, മല്ലി, കൃഷ്ണ തുളസി,ചെറിയ കഷ്ണം ശർക്കര വേണമെങ്കിൽ അതും ചേർത്തു വെള്ളത്തിൽ ഇട്ടു കുറുക്കി മൂന്നിലൊന്നാക്കി എടുക്കുന്നത്) താഴെ ഇരിപ്പുണ്ട് ഇപ്പൊ അത് കുടിക്കാം ചേട്ടനിവിടെ ഇരിക്ക് ഞാനതെടുത്തോണ്ട് വരാം
ഞാനും വരാടീ...
അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾക്കൊപ്പം താഴേക്കിറങ്ങി അടുക്കളയിൽ എത്തുമ്പോ ഇപ്പോഴും ചെറു കനലിന് മുകളിൽ നിൽക്കുന്ന പാത്രം ഇറക്കി വെച്ചു ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അരിപ്പ വെച്ചു മുളകുവെള്ളം അരിച്ചൊഴിച്ചു ഒരു സിപ്പ് എടുത്തുനോക്കി
സ്സ്... ഹാ... അതികം ചൂടും എരിവുമില്ല ഇതങ്ങു കുടിച്ചൊ...
അവളുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി
കുടിച്ചുകൊണ്ടിരിക്കെ സിപ്പ് ചെയ്തെങ്കിലും കൈപിന് അപ്പുറം മറ്റൊരു രുചിയും അറിയുന്നില്ല എന്റെ മുഖഭാവം കണ്ട് അവളെന്റെ തലയിൽ തലോടി
കുടിക്ക് മുത്തേ പനി മാറിക്കൊള്ളും...
പതിയെ അത് കുടിക്കുമ്പോഴും തൊപ്പിക്കുമേൽ അവളുടെ കൈകളുടെ തഴുകൽ അറിഞ്ഞു
എന്തു പറ്റി...
എന്ത്...
ഉണർന്നപ്പോതൊട്ടു ശ്രദ്ധിക്കുന്നുഎന്തേ നിന്റെ മുഖത്തൊരു മാറ്റം...
ഒന്നൂല്ല... ചേട്ടന് തോന്നുന്നതാ...
ലച്ചൂ...
മ്മ്...
എന്തോ ഉണ്ടെന്ന് എനിക്കറിയാം... നിനക്ക് പറയാൻ പറ്റില്ലേൽ പറയണ്ട... അല്ലാതെ വെറുതേ നീ എന്നോട് കള്ളം പറഞ്ഞു കഷ്ടപ്പെടണ്ട...
അവളെനെ നോക്കുന്നത് കണ്ടെങ്കിലും അത് കാര്യമാക്കാതെ
അവരൊക്കെ എവിടെ...
മുറിയിൽ...
മ്മ്...
കുടിച്ചു കഴിഞ്ഞ ഗ്ലാസ് കയ്യിൽ നിന്നും വാങ്ങി കഴുകി വെച്ചവൾ കൈ തുടച്ച് എന്നെ പിടിച്ചു
ഏത്
💬 Comments
View all comments