Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
കൈ പത്തിയിൽ നിന്നും പുറത്തുവന്ന ശക്തിയേറിയ പ്രകാശം അവളുടെ ദേഹമാകെ പടർന്നു കൈ തിരികെ എടുത്തു നിലിച്ച ദേഹത്തേക്ക് നോക്കി റാണിയുടെ നേർക്ക് തിരിഞ്ഞു റാണിയുടെ കണ്ണുകൾ തന്റെ പ്രിയ പുത്രനിലേക്ക് നീണ്ടു നാഗ രാജകുമാരൻ അവർക്കു മുന്നിൽ വന്നു നിന്നു ലക്ഷമീദേവിയെയും നാഗ റാണിയെയും നൂറയെയും വണങ്ങി നാഗ റാണി തന്റെപുത്രനെ ചുമ്പിച്ചു കുമാരൻ റാണിക്കായി ചുംബനം നൽകിയശേഷം നൂറയുടെ കാലിലേക്ക് തന്റെ തല മുട്ടിച്ചു അവളുടെ കാലിലെ മുറിവിൽ തന്റെ വായ ചേർത്തുവെച്ചു നൂറയിലെ നീല നിറം മാഞ്ഞു അവളുടെ വെളുപ്പും ചുവപ്പും കലർന്ന നിറം അവളുടെ തലയിൽ നിന്നും കാലിലേക്ക് വ്യാപിക്കാൻ തുടങ്ങി അവളുടെ കാൽ വിരലറ്റത്തെ നീല നിറം പോലും മാഞ്ഞശേഷം ഉന്മാദത്തിൽ എന്നപോലെ അടഞ്ഞു തുടങ്ങിയ കണ്ണുകളാൽ നൂറയെ നോക്കി അവളുടെ കാൽ വിരലിലെ പല്ല് പതിഞ്ഞ മുറിവിൽ കരിനീലനിറമായ തന്റെ നാക്ക് നീട്ടി നക്കി മുറിവൊരു പാടിനെയും അവശേഷിപ്പിക്കാതെ മാഞ്ഞു കാൽ പാതത്തിൽ തല മുട്ടിച്ചുകൊണ്ട് പതിയെ അവളുടെ കാൽ ചുവട്ടിലേക്ക് കിടന്നു ജീവൻ വെടിഞ്ഞു നിറ കണ്ണുകളോടെ നോക്കിനിൽക്കുന്ന റാണിയെ നോക്കി "ശിവ പാർവതി അംശംമുള്ള മനുഷ്യപുത്രനായി പിറവി കൊള്ളില്ലേ ദുഃഖിക്കേണ്ട..." അവനെ നോക്കിയ ദേവി അവനുനേരെ കൈ ഉയർത്തി ദേവിയുടെ കൈയിൽ നിന്നും വന്ന പ്രകാശം നിലച്ചതും കുമാരൻ അപ്രത്യക്ഷമായിരിക്കുന്നു ശ്വാസഗതിക്കനുസരിച്ചു നൂറയുടെ മാറിടങ്ങൾ ഉയർന്നുതാഴുന്നു
ഉറക്കം ഉണർന്നു കണ്ണ് തുറക്കേ കണ്ട സ്വപ്നമോ ഓർമയിലേക്ക് വന്നില്ല എങ്ങും രാത്രി മുല്ല പൂത്ത മണം നിറഞ്ഞുനിൽക്കുന്നു അരികിൽ കിടന്ന റിയക്കും മുത്തിനും പകരം പ്രീതിയും ലെച്ചുവും കിടപ്പുണ്ട് അരണ്ട വാം ലൈറ്റ് മുറിയിൽ തങ്ങി നിൽപ്പുണ്ട് കൈയിലേ നീഡിലിൽ പൈപ്പില്ല എന്ന് തോന്നുന്നു പഴയ തണുപ്പ് ഫീൽ ചെയ്യുന്നില്ല
അവരെ ഉണർത്താതെ പതിയെ എഴുനേൽക്കാൻ ശ്രെമിക്കെ പ്രീതി ഒന്നുകൂടെ എന്നിലേക്ക് ചേർന്നു കൊണ്ട് ഉറക്കം തുടർന്നുവെങ്കിലും ഒന്ന് ഞരങ്ങികൊണ്ട് ചേർണ്ണുകിടന്ന ലെച്ചു കണ്ണ് തുറന്നെനെ നോക്കി നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി പ്രീതിയെ ഉണർത്താതെ പതിയെ ചെവിയിലായി
വെള്ളമെങ്ങാനും വേണോ...
വേണ്ട... ഒന്ന് എണീക്കാൻ...
അവൾ എഴുനേറ്റ് എനിക്ക്
💬 Comments
View all comments