Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
കുറേസമയമിരിക്കും ഇടക്ക് എന്തേലും കാരണമുണ്ടാക്കി ചെന്നുവാതിലിൽ മുട്ടിവിളിച്ചു അവൾ വാതിൽ തുറക്കുമ്പോ മുറിയിൽ ആശുപത്രിയുടെ പോലുള്ള മണമായിരിക്കും രണ്ടുമൂന്നു ദിവസമായി അവൾ വാതിലടച്ചിട്ടിരിക്കാറില്ല അവളുടെ മുഖത്ത് ദുഃഖമില്ല ഇടയ്ക്കിടെ കരയുന്നതും കാണാറില്ല അന്ന് രാത്രി ഇത്തയെ സഹായിച്ചു കഴിഞ്ഞ് കിടക്കും മുൻപ് കുളിക്കാനായി പോയി തിരികെ വന്നു വീട്ടിൽ ഉമ്മാനെ വിളിച്ച് സംസാരിച്ചു ഫോൺ മാറ്റിവെച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് വാട്സപ്പ് നോട്ടിഫിക്കേഷൻ കേട്ടത് ഫോണെടുത്തുനോക്കി
ഹായ്...
ആരാ...
ഭൂതം...
കളിക്കാതെ പറയുന്നുണ്ടെങ്കിൽ പറ എനിക്കുറങ്ങണം...
ഉറങ്ങിക്കോ വേണ്ടെനാരെങ്കിലും പറഞ്ഞോ...
ഇതാരാ...
😂😂😂...
ആരാണെന്നു പറയുന്നുണ്ടോ... ഇല്ലെങ്കിൽ ഇനി മെസ്സേജ് അയക്കരുത്...
പറയാം... നിനക്കിഷ്ടമുള്ള നിനെ ഇഷ്ടമുള്ളൊരാൾ..
ആൾക്ക് പേരില്ലേ...
പേരുണ്ട്... ഇപ്പൊ പറയില്ല... നീ തന്നെ ആലോചിച്ചുകണ്ടുപിടിക്ക്...
പിന്നെ എനിക്കതല്ലേ പണി...
ആലോചിച് ഉറക്കം കളയണ്ട... ആലോചിക്കാൻ പകൽ ഇഷ്ടംപോലെ സമയമുണ്ടല്ലോ... ഉറങ്ങിക്കോ നാളെ കാണാം...
ആരാണെന്നു പറയുന്നില്ലെങ്കിൽ നാളെ മെസ്സേജ് അയക്കേണ്ട...
ശെരി... നീ ഇങ്ങോട്ട് msg ഇട്ടില്ലെങ്കിൽ ഞാനും അങ്ങോട്ട് msg ഇടില്ല പോരേ...
ആരാന്നു പറ...
ഞാൻ മെസ്സേജയച്ചത് മറന്നേക്ക്...
ആരാണെന്നു പറ...
ഇനി അതാലോചിക്കണ്ട... നിനിൽ സന്തോഷം പകരുവനായി സുന്ദരമായ സ്വപ്നങ്ങൾ കാത്തിരിപ്പുണ്ട് നിദ്രതൻ ചിറകിലേറി സ്വപ്നങ്ങൾക്ക് കൂട്ടു നൽകൂ...
നിങ്ങളാരാണെന്നു പറ...
ഹലോ...
പോയോ...
പ്രൊഫൈൽ പിക്ക് അസ്തമയസൂര്യന്റെ മഞ്ഞ വെളിച്ചത്തിൽ കടക്കരയിൽ പരസ്പരം നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും രൂപം
നമ്പർ സേവ് ചെയ്തു സ്റ്റാറ്റസ് നോക്കി അര മണിക്കൂർ മുൻപാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്
ബ്ലറർആയ ഒരു ഫോട്ടോ കേൾക്കുമ്പോൾ മനസിൽ സന്തോഷം അലയടിക്കുന്ന ടൂൺ പതിയെ
💬 Comments
View all comments