0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

ബ്ലറർ മാറി ചിത്രം തെളിഞ്ഞുവന്നു ചാരനിരത്തിലുള്ള ചെന്നായയുടെയും വെള്ളനിറത്തിലുള്ള മറ്റൊരു ചെന്നായയുടെയും രൂപം തെളിഞ്ഞുവന്നു ഇരുവരും പരസ്പരം നോക്കുന്നുണ്ട് പതിയെ ചിത്രം മാഞ്ഞു ബ്ലറർ ആയി മ്യൂസിക്ക് സന്തോഷത്തിന് പകരം ദുഃഖം പങ്കുവെച്ചു ബ്ലററായ ചിത്രം പതിയെ തെളിഞ്ഞു വന്നു ചാര നിറത്തിലുള്ള വലിയ ചെന്നായയുടെ കണ്ണുകളിലെ ദുഃഖം മ്യൂസിക്ക് പകർന്നുതരവേ ചെന്നായയുടെ കണ്ണുകളിൽ ദുഃഖം മാഞ്ഞു പക നിറയുന്നത് കാണെ മ്യൂസികും മാറി വന്നു ഭീതി പകരുന്ന ടൂൺ ഭയാത്താൽ ശരീരം വിറച്ചെങ്കിലും കണ്ണ് മാറ്റാനോ ബാക്ക് അടിക്കാനോ തോന്നുന്നില്ല

മ്യൂസിക്ക് നിന്നിട്ടും എന്നിൽ ഭയം നിറഞ്ഞുനിന്നു തൊണ്ട വരളുന്ന പോലെ തോന്നി വെള്ളമെടുത്തു കുടിച്ചു അല്പം സമയമിരുന്നു ലൈറ്റ് ഓഫ്‌ ചെയ്തു ഇരുൾ നിറഞ്ഞതും പകയോടെ നോക്കുന്ന ചെന്നായയുടെ മുഖം മനസിലേക്ക് വന്നതും ലൈറ്റ് ഓൺ ചെയ്തു കിടന്നു

ഭയത്തിൽ കണ്ണടക്കാൻ കഴിയുന്നില്ല ഇടയ്ക്കിടെ വരുന്ന ദാഹത്താൽ കുടിച്ചുതീർക്കുന്ന വെള്ളം പലപ്രാവശ്യം മൂത്രമൊഴിക്കാൻ പോവേണ്ടിവന്നു വെള്ളം തീർന്നു വെള്ളമെടുക്കാനായി പോകുമ്പോഴും തിരികെവരുമ്പോഴും ഇരുളിൽ എന്നെ തുറിച്ചുനോക്കുന്ന ചെന്നായയുടെ രൂപം മനസിലേക്ക് വന്നു മുറിയിലെത്തി കഴുത്തുവരെ പുതച്ചുമൂടി കണ്ണ് തുറന്നു കിടന്നു

എന്നാലും ആരാവും അത്... ഇങ്ങനെ ഒക്കെയാണോ സ്റ്റാറ്റസ് വെക്കുന്നത് മനുഷ്യനെ പേടിപ്പിക്കാൻ...

ചിന്തകൾ മെസ്സേജ് അയച്ച ആളിൽ മാത്രമായി ഒതുങ്ങിനിൽക്കേ പതിയെ ഉറങ്ങി

കാലത്ത് ഇത്തവന്നു ഡോറിൽ തട്ടിയപ്പോഴാണ് ഞെട്ടി ഉണർന്നത് മുറിയിൽ മുഴുവൻ വെളിച്ചം പടർന്നിരിക്കുന്നു

ഇത്തയോട് ഇപ്പൊ വരാമെന്നു പറഞ്ഞ് എഴുനേൽക്കാൻ തുനിയെ ഫോൺ കണ്ടതും ഇന്നലത്തെ മെസ്സേജും സ്റ്റാറ്റസും ഓർമ വന്നു മെസ്സേജ് വല്ലതും വന്നോ എന്ന് നോക്കി

💬 Comments

View all comments