Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ഒന്നും വന്നില്ല എന്ന് കണ്ടതും എണീറ്റു
അതാരാവും എന്ന ചിന്തയായിരുന്നു അന്നത്തെ ദിവസം മുഴുവൻ ഇടക്ക് നോക്കിയെങ്കിലും മെസ്സേജ് ഒന്നും കാണാനില്ല ഇന്നലെ രാത്രിയാണ് അവസാനമായി ഓൺലൈനിൽ വന്നിരിക്കുന്നത്
രാത്രി കിടക്കാൻ നേരം ഉമ്മാനെ വിളിച്ച് കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും വരുന്നില്ല എന്ന് കണ്ടതും അങ്ങോട്ട് മെസ്സേജ് അയക്കാൻ തീരുമാനിച്ചു
ഹായ്...
മെസ്സേജ് ഡബിൾ ടിക്ക് വീണതും ഓൺലൈൻ ആയി കാണിച്ചു
ഹായ്... എന്താ മുത്തേ കെട്ടിയോനെ മനസ്സിലാവാൻ നിനക്കിത്ര സമയം വേണ്ടിവന്നോ...
മെസ്സേജ് വായിച്ചതും വിശ്വാസം വരാതെ ഒരിക്കൽ കൂടെ വായിച്ചുനോക്കി
ജാബിർ... അവനിങ്ങനെയൊക്കെ സ്നേഹത്തോടെ സംസാരിക്കുമോ പിന്നേ സ്വന്തം മരുമകളെ വയറ്റിലെ കുഞ്ഞിനെ ചവിട്ടികൊന്നതുങ്ങൾക്കല്ലേ സ്നേഹം... (സ്വയം ആലോചിക്കെ)
എന്താടീ മിണ്ടാത്തെ... നീ പിണക്കമാണോ...
എന്ത് പറയണമെന്നറിയാതെ സ്ക്രീനിലേക്ക് നോക്കെ
എന്നെ ബ്ലോക്ക് ചെയ്തുവെച്ചോണ്ട് നിന്റെ പഴയ നമ്പർ ഓർമിച്ചെടുത്തതാ ഞാൻ...
സോറിയെടീ... ഒരു ചെറിയ ആക്‌സിഡന്റ് കുറച്ചുദിവസം ബോധമില്ലായിരുന്നു അതാ വിളിക്കാൻ പറ്റാഞ്ഞേ...
ഹേ...
സത്യമായിട്ടും...
എന്ത് പറ്റിയതാ...
ബൈക്കിൽ നിന്ന് വീണു...
കാര്യമായി എന്തേലും പറ്റിയോ...
ഇല്ല ചെറിയ മുറിവ്... പിന്നെ തലക്കും ചെറുതായി പരിക്ക് പറ്റി...
ഇപ്പൊ എങ്ങനെ ഉണ്ട്...
കുറവുണ്ട്... അടുത്ത് എല്ലാരും കാണും അതാ പകല് വിളിക്കാനും msg ഇടാനും നിൽക്കാത്തത്... എന്റെ പൊന്നിന് സുഖമല്ലേ... ഫുഡ് കഴിച്ചോ...
നമ്പർ മാറി എന്ന് പറയണോ വേണ്ടേ എന്ന ചിന്തയോടൊപ്പം അയാൾ അവളെ കൊഞ്ചിക്കുന്ന പോലെ എന്നെ കൊഞ്ചിക്കുവാൻ ആരുമില്ലല്ലോ എന്ന ചിന്തയിൽ പറയാതെ ഫോണിലൂടെ അങ്ങ് പ്രേമിച്ചാലോ എന്ന് ചിന്തിക്കേ അഫി ഇപ്പൊ ഇരിക്കുമ്പോലെ ഏതോ ഒരുത്തി
💬 Comments
View all comments