0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.2K

ഇപ്പൊ കാണണം...

ചേട്ടാ... കാലത്ത് കാണാം...

ലച്ചൂ... പ്ലീസ്... എനിക്ക് കണ്ടേ പറ്റൂ... പ്ലീസ് ലച്ചൂ... ഇല്ലേൽ ഞാൻ ചത്തുപോകും...

അവളെന്റെ വാ പൊത്തി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി

പോവാം...

അകത്തുചെന്ന് ഒരു ശ്വാൾ എടുത്തിട്ടു വന്നു വണ്ടിയുടെ ചാവി എടുത്ത് എന്നെയും കൂട്ടി വീട് പുറത്തുനിന്നും പൂട്ടിയിറങ്ങി വണ്ടി എടുത്തു

നൂറയുടെ വീട്ടിലേക്ക് പോവാതെ വണ്ടി നാഷണൽ ഹൈവേയിലേക്ക് കയറി യതുകണ്ട്

ലച്ചൂ...

ഹോസ്പിറ്റലിലാ...

അത് കേട്ടതും ചെറിയ പനിക്ക് ഹോസ്പിറ്റലിലോ എന്ന ചിന്ത എന്നിൽ ഭയം നിറച്ചു ദേഹം തളരുന്ന പോലെ സീറ്റിലേക്ക് ചരികിടന്ന എന്നെ നോക്കി

പേടിക്കണ്ട ഒന്നുമില്ല...

മ്മ്...

അവളെ ടെൻഷനാക്കേണ്ട എന്നുകരുതി മൂളിയെങ്കിലും ജീവിതത്തിൽ ആദ്യമായി അതും തളരുന്ന തരത്തിൽ പനിച്ചു കിടന്ന എന്നെ വിട്ട് എല്ലാരും ആശുപത്രിയിൽ പോയെങ്കിൽ ചെറിയ പനിയല്ല എന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്നെന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു

ഹോസ്പിറ്റലിൽ എത്തറായതും

ലെച്ചു അഫിയെ വിളിച്ചു ഞങ്ങൾ വരുന്ന കാര്യം പറയുന്നതുകേട്ടു

ഹോസ്പിറ്റൽ എൻട്രൻസിൽ വണ്ടി നിർത്തിയതും ഞങ്ങളെ കാത്ത് റിയയും മുത്തും അവിടെയുണ്ട്

വണ്ടിയിൽ നിന്നിറങ്ങിയ ഞാൻ വേച്ചുപോയതും റിയ എന്നെ താങ്ങി പിടിച്ചു

മുത്തും ലെച്ചുവും വണ്ടി പാർക്ക്‌ ചെയ്തു വരാം എന്ന് പറഞ്ഞു പോയ പിറകെ റിയ എന്നെയും കൊണ്ട് അകത്തേക്ക് നടന്നു അകലെ നിന്നും ഐ സി യു വിന്റെ ബോർടിന് മുന്നിൽ നിൽക്കുന്ന ഇത്തയെ കണ്ട് എന്റെ ഭയം കൂടി റിയയെ വിട്ട് മുഴുവൻ ശക്തിയും എടുത്ത് ഭലമില്ലാത്ത ശരീരവുമായി ഐ സി യു വിന് നേരെ ഓടി

💬 Comments

View all comments