0%

Chapter Title : വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]

പിനിലായി പിന്നെയും ആളുകൾ വന്നു. ഇഴഞ്ഞിഴഞ്ഞു മുന്നിലെത്തി നെഞ്ചിടിപ്പ് അല്പം കൂടി അടുത്ത ആളായി കൗണ്ടറിനു മുന്നിൽ ചെന്നു നിന്നു ചുറ്റും ലൈറ്റുള്ള കണ്ണാടിയിലേക്ക് നോക്കാൻ പറഞ്ഞു കണ്ണാടിക്ക് മുന്നിലെ ഒരു ചാനൽ മുകളിലേക്കുഴരുന്നു അത് കണ്ടപ്പോ എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി

വടികുത്തി നടക്കുന്ന വയസനെ പോലെ നിന്ന കോഴിക്കോട് എയർപോർട്ടിലെ കഥകളി രൂപം വരച്ചുവെച്ച ആരോഗ്യമില്ലാത്ത വസ്തുവിനെ ഓർത്ത് ലജ്ജ തോന്നി

എന്തോ ചോദിച്ചശേഷം പാസ്സ്പോർട്ടിൽ സീൽ വെച്ച് കയ്യിലേക്ക് തന്നത് വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് പുറകെ ലഗേജ് എടുക്കാനായി ബെൽറ്റിനടുത്തേക്ക് ചെന്നു പെട്ടിയെടുത്ത് ട്രോളിയിൽ വെച്ച് തള്ളിയിട്ടു ട്രോളി നീങ്ങാതായപ്പോ ട്രോളി നല്ലത് നമ്മുടെ നാട്ടിലെത്തന്നെയാണെന്ന് തോന്നി ടയറിൽ എന്തോ കുടുങ്ങിയതാവും എന്ന് കരുതി ബലം കൊടുത്ത് തള്ളാൻ തുടങ്ങിയതും

ഹാൻഡിൽ താഴെക്കമർന്ന നിമിഷം ട്രോളി മുന്നോട്ട് നീങ്ങി അതോടെ നാട്ടിലേ ട്രോളിയോടുള്ള മതിപ്പും നീങ്ങി ട്രോളി തള്ളി പുറത്തെത്തി ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് ഫോണിൽ എയർപോർട്ടിൽ നിന്നും കിട്ടിയ സിമ്മിട്ടു വീട്ടിലേക്ക് വിളിച്ചു

ഹലോ... ആ ഉമ്മാ ഞാനാ അവിടെ എത്തിയോ ആ എത്തി ഞാൻ പിനെ വിളിക്കാം ശെരി മോനേ

ഫോൺ വെച്ച് ടാക്സി പിടിച്ചു അയാൾക് ലൊക്കേഷൻ കൊടുത്തു വിശപ്പിന്റെ വിളി നല്ലോണം ഉള്ളത്കൊണ്ടാവണം ഞാൻ പെട്ടന്ന് മയങ്ങി ഡ്രൈവർ വിളിച്ചപ്പോഴാണ് ഉണരുന്നത് പുറത്തേക്ക് നോക്കി വലിയ ഗേറ്റ് മതിലിനോട്ചേർന്നുള്ള പോർച്ചിൽ ലാൻഡ് കൂസറും ലക്സസും ലാൻഡ് ക്രൂസർ പിക്കപ്പും ടോയോട്ടയുടെ പേരറിയാത്ത പിക്കപ്പും (ഹൈലക്സ് ആണെന്ന് ഇപ്പൊ എനിക്കറിയാം) എത്രയായി

അൻപത് റിയാൽ ഒന്ന് വെയിറ്റ് ചെയ്യണേ ഇറങ്ങിച്ചെന്ന്

💬 Comments

View all comments