Chapter Title : വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]
ഗേറ്റിലെ ബെൽ അടിച്ചു
ആഞ്ചു നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു
അറബിയിൽ എന്തോ ചോദിച്ചു
സോറി എനിക്കറബി അറിയില്ല ഞാൻ ഇവിടെ ഡ്രൈവറായി വന്നതാണ് സർ പറഞ്ഞു എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരാൻ എന്റെ കൈയിൽ റിയാലില്ല
ഓഹ്... സോറി... ഞാൻ സാറിനോട് പറയട്ടെ എന്നെ പുറത്ത് തന്നെ നിർത്തി ഡോർ അടച്ചുകൊണ്ട് അവൾ തിരികെ പോയി
അല്പം കഴിഞ്ഞതും മറ്റൊരു പെണ്ണ് വന്നു
എന്താ പേര് (തമിഴിൽ) ഷബീബ് മുഹമ്മദ് നിങ്ങൾ തമിഴ് ആണോ അതേ...
അവൾ കയ്യിലേക്ക് നൂറ് റിയാൽ വെച്ച് തന്നു അത് ടാക്സി കാരന് കൊടുത്തു ബാക്കി വാങ്ങി ലഗേജ് എടുത്ത് വരുമ്പോ അവൾ ഗേറ്റിൽനിന്നും പുറത്തേക്ക് വന്നു പെട്ടിയുടെ കയറിൽ പിടിച്ചു ഞങ്ങൾ രണ്ടുപേരുംകൂടെ അതും എടുത്തോണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ നിങ്ങൾ തമിഴ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞു കല്ല് വിരിച്ച മുറ്റവും പുല്ലുകൾക്കിടയിൽ നിൽക്കുന്ന ഈത്തപ്പന മരവും പോർച്ചിൽ കിടക്കുന്ന ജി വാഗനും ബി എം ഡബ്ല്യൂ സ്പോട്സ് കാറും
കൊട്ടാര സദൃശ്യമായ വീടും എല്ലാം പെട്ടി താഴെ വെച്ച് ഒരു മുറി കാണിച്ച്
അങ്ങോട്ട് ചെന്നോളൂ സാറ് ഇപ്പൊ വരും ശെരി
ഡോർ തുറന്നു അകത്തേക്ക് കയറി എ സി യുടെ തണുപ്പ് നിറഞ്ഞു നിൽക്കുന്ന വിശാലമായ ആ മുറിയുടെ നിലത്ത് കാർപെറ്റ് വിരിച്ചിരിക്കുന്നു ചുറ്റും നിരന്നിരിക്കുന്ന സോഫയും ടി പോയിയും തൂങ്ങി കിടക്കുന്ന ഫാൻസി ലൈറ്റും വളരെ മനോഹരമായിരുന്നു ആ മുറി. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ബാത്രൂംമും കുഞ്ഞു
💬 Comments
View all comments