0%

Chapter Title : വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]

മുറിയിലെത്തി ഡോർ ലോക്ക് ചെയ്തുകൊണ്ട് എ സി യുടെ സ്വിച് തപ്പി കണ്ടുപിടിച്ചു സ്വിച്ചിട്ടു എന്തെങ്കിലും തിന്നാൻ ഫ്രിഡ്ജിൽ കാണുമെന്നു കരുതി ഫ്രിഡ്ജ് തുറന്നെങ്കിലും കാലി കട്ടിലിലേക്ക് മലർന്നു കിടന്നു എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും വയറ് തന്തക്കും തള്ളക്കും താവഴിക്കും വരെ വിളിക്കാൻ തുടങ്ങി

അങ്ങേര് തന്ന നമ്പറിലേക്ക് വിളിക്കാൻ ഫോൺ എടുത്തതും ഡോറിൽ തട്ടുകേട്ട് ചെന്നു തുറന്നു കൈയിൽ രണ്ട് കവറുമായി ഒരു പെണ്ണ് അകത്തേക്ക് കയറി വിശക്കുന്നുണ്ടാവുമല്ലേ...

വെറുതെ ഒന്ന് ചിരിച്ചു തല്ക്കാലം ഫ്രൂട്സ് എന്തേലും കഴിക്ക് അപ്പോയെക്കും ഭക്ഷണം കൊണ്ടുത്തരാം ഒരു കയ്യിലെ കവർ അവൾ എനിക്ക് നേരെ നീട്ടി

അത് തുറന്ന് മുകളിലുണ്ടായിരുന്ന ആപ്പിൽ എടുത്തു കഴുകി വേഗം തിന്നാൻ തുടങ്ങിയത് കണ്ട് (ഒരു പത്രമെടുത്ത് കഴുകി വെള്ളം വെച്ചോണ്ട്)നല്ലോണം വിശന്നല്ലേ (ചിരിച്ചുകൊണ്ട്) മ്മ്...

(ബെഡിനരികിലെ ഫോൺ ചൂണ്ടി കൊണ്ട്)എന്തേലും ആവശ്യമുണ്ടെൽ അതെടുത്തു വിളിച്ചാൽ മതി, അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോ (അവൾ നമ്പർ പറഞ്ഞു) മ്മ്... (ഞാൻ നമ്പർ സേവ് ചെയ്തു)

ഇവിടെ തന്നെ ഇരിക്കണമെന്നില്ല കിച്ചനിലേക്കൊക്കെ വന്നോ മേഡം അങ്ങോട്ടൊന്നും വരില്ല. മ്മ്...

ചായയോ കാപ്പിയോ സുലൈമാനി മതി നാട്ടിലെവിടെയാ... കോഴിക്കോട്, ചേച്ചിയോ...

(ചിരിച്ചുകൊണ്ട്)ഹൊ സമാധാനം ഒന്ന് വാ തുറന്നല്ലോ ഞാൻ കൊച്ചിയിലാണ് എനിക്ക് പുതിയ ആൾക്കാരോട് പെട്ടന്ന് സംസാരിക്കാൻ വരില്ല സംസാരിച്ചു തുടങ്ങിയാൽ ഒത്തിരി സംസാരിക്കും

(നോക്കി ചിരിച്ചുകൊണ്ട്) പിനെ... ഈ ചേച്ചി വിളി വേണ്ട പേര് വിളിച്ചോ... എന്റെ പേര് ദിവ്യാ എന്നാ അത് ഞാൻ...

എനിക്കത്ര വയസൊന്നൂല്ല നീ ധൈര്യമായി വിളിച്ചോ എനിക്ക് ഇരുപത്തി രണ്ട്

💬 Comments

View all comments