0%

Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

എൻട്രൻസ് കൊച്ചിങ്ങിനു ചേർന്ന ഇടത്ത് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സിൽ പലർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടപെട്ടിരുന്നില്ല അത് പലരും അവളോട് തുറന്നു പറയുകയും ചെയ്തു എന്നെ ഒഴിവാക്കുന്നതിനു പകരം അവരെ ഒഴിവാക്കുകയായിരുന്നു അവൾ ചെയ്തത്. ഞങ്ങളുടെ ജില്ലയിൽ നിന്നും അകലെ മറ്റൊരു ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി അത്രയും കാലം പിരിഞ്ഞിരിക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ ഞാൻ അവിടെ പാർട്ടിയിൽ ഉള്ള പരിചയക്കാരോട് പറഞ്ഞു ഒരു ചെറിയ വീട് വാടകക്കെടുത്ത് അവിടെക്ക് താമസം മാറി ഒപ്പം അൽത്തുവും ബിച്ചുവും അമലും സുഹൈലും വന്നു, അവിടങ്ങളിൽ ജോലികൾ പാർട്ടിയിലുള്ളലോക്കൽ ആളുകൾ ശെരിയാക്കി തരാമെന്നു പറഞ്ഞു കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ആ ടൗണിൽ ഞങ്ങൾ മൂന്നുപേർക്കും (ഞാൻ,അൽതു,ബിച്ചു) എന്നും ജോലികൾ കിട്ടുന്ന സ്ഥിതിയിലേക്ക് മാറി, അമൽ വർക്ക്‌ ഷോപ്പിലും സുഹൈൽ സൂപ്പർ മാർകറ്റിലും ജോലിക്ക് കയറി, രണ്ട് ബെഡ്‌റൂംമും ഹാളും കിച്ചനുമുള്ള രണ്ട് അറ്റാച്ഡ് ബാത്രൂംമും ഉള്ള വീട്ടിൽ ഒരു മുറി വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ വന്ന് തിങ്കളാഴ്ച കാലത്ത് തിരികെ പോകുന്ന അവൾക്കുള്ളതായി മറ്റു ദിവസങ്ങളിൽ ഞങ്ങൾ അഞ്ചുപേരും ഒരു മുറിയിൽ കിടക്കുമെങ്കിലും അവൾ വരുന്ന ദിവസങ്ങളിൽ ഞാൻ അവളോടൊപ്പം കിടക്കുകയും പലപ്പോഴും അവളെ ഹോസ്റ്റലിൽ നിന്നും കോളേജിലെക്കും കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കും കൊണ്ട് പോവുന്നത് ഞാൻ തന്നെ ഒരു മാസം കൊണ്ട്തന്നെ ഞങ്ങൾ ആ നാടുമായി പൊരുത്തപ്പെട്ടു

അന്ന് ഞാൻ ബിൽഡിംങ്ങിനു മുകളിൽ പടർന്നുനിൽക്കുന്ന തൂപ്പെല്ലാം വെട്ടിയ വലിയ മരത്തിനു മുകളിൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ച പാന്റുംഇട്ട് അരയിൽ തോർത്തുകൊണ്ട് കെട്ടി അതിനിടയിൽ കൈ മഴു തിരുകിവെച്ചുകൊണ്ട് വലിയ കൊമ്പുകൾക്ക് മുറിക്കാൻ വേണ്ടി കയറിട്ടു കൊണ്ടിരിക്കെ താഴെ നിന്നും ഫോൺ അടിയുന്നത് കേട്ട്

ബിച്ചൂ ആരാന്നു നോക്ക്

(അവൻ ഫോണെടുത്ത് നോക്കി) നിന്റെ കെട്ടിയോളാ

അവളെന്താടാ ഈ നേരത്ത് (കെട്ടിയിരുന്ന കയറിൽ തൂങ്ങി താഴേക്കിറങ്ങി ഫോൺ ചെവിയിൽ വെച്ചു)

എന്താടീ ഈ നേരത്ത്

കോളേജിലേക്ക് വാ പെട്ടന്ന് ഒരുത്തന് എന്നെ വേണം പോലും

(കേട്ടതും ഓടി ചെന്ന് വണ്ടിയിൽ കയറുന്നതിനിടയിൽ)നീ വെക്ക്(ഫോൺ കട്ട്‌ ചെയ്തു

💬 Comments

View all comments