0%

Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

തീർക്കുന്നോ

നോക്കാം...

അഫി : എന്തിനാ തിരക്കുപിടിക്കുന്നെ റെസ്റ്റൊക്കെ എടുത്ത് ചെയ്താൽ പോരേ...

അൽതു :(ചിരിയോടെ)ഇവനും റെസ്റ്റെടുക്കില്ല ഞങ്ങളേം റെസ്റ്റെടുക്കാൻ വിടില്ല നീ ഒന്ന് പറഞ്ഞുകൊടുക്ക് എന്നാലെങ്കിലും നന്നാവോന്ന് നോക്കാം

ഡാ... ഡാ... ഇത് കൂലി പണിയല്ല കരാറാണ് എത്ര വേഗം തീർക്കുന്നോ അത്രേം നമുക്ക് തന്നെയാ നല്ലത്

അഫി : എന്നുവെച്ച് റെസ്റ്റില്ലാതെയും ശരീരം നോക്കാതെയും പണിയെടുക്കണോ

(എല്ലാരേം നോക്കിയ ശേഷം) ഇപ്പൊ തന്നെ മാറ്റന്നാള് തുടങ്ങേണ്ട പണിയുടെഅടക്കം അഡ്വാൻസ് വാങ്ങിയാ ആമീടെ (അൽത്തുവിന്റെ അനിയത്തി) ഫീസടച്ചത് നാല് ദിവസം കൂടെ കഴിഞ്ഞാൽ ബാലേട്ടന്റെ (ബിച്ചുവിന്റെ അച്ഛൻ) മരുന്നൊക്കെ തീരും അഞ്ചാം തീയ്യതിക്കുള്ളിൽ ബാങ്കിലെ തവണ അടച്ചില്ലേൽ അതിന് വേറെ ഫൈൻ വരും ഇതൊന്നും പോരാതെ വിളിച്ച മൂന്ന് ചിട്ടിക്ക് പൈസ അടക്കണം ഇങ്ങനെ പണിയെടുത്തില്ലേൽ ഒരു മാസം പണിക്ക് പോവാൻ പറ്റിയില്ലേൽ കയ്യിലുള്ളത് മുഴുവൻ തീരും പിനെ മൊത്തം താളം തെറ്റും ഇപ്പൊ ഇങ്ങനെ പണിക്ക് പോവുന്നോണ്ട് ദിവസം എങ്ങനെ പോയാലും ആയിരം രണ്ടായിരം രൂപ കൈയിൽ വരുന്നോണ്ട് ഒരു പ്രശ്നോമില്ലാതെ അടിപൊളിയായി പോകുന്നുണ്ട്

അവളുടെ മുഖം മങ്ങിയത് കണ്ട് അൽതു എന്നെ തോണ്ടി കണ്ണ് കാണിച്ചു ഞാൻ അവളെ നോക്കിയ ശേഷം

പിനെ അത്ര വലിയ ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ലല്ലോ

ബിച്ചുവും അൽത്തുവും അത് ശെരി വെച്ചു

അൽതു : നിനക്കിന്നു ഹോസ്റ്റലിൽ പോണോ വേണ്ടെങ്കിൽ ഇന്ന് നൈറ്റ് റൈഡ് പോയാലോ

ബിച്ചു : അതൊരു നല്ല ഐഡിയ ആണ്

അഫി : മിണ്ടാതിരുന്നോണം രണ്ടും പകല് മുഴുവൻ പണിയുമെടുത്തു തളർന്നിട്ട് നൈറ്റ് റൈഡ്

💬 Comments

View all comments