Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]
പൊറുത്തക്കേട് പോലെ നോക്കിയത് കാര്യമാക്കാതെ തിരികെ പണി നടക്കുന്ന സ്ഥലത്തെത്തി അവളെ തണലത്തു നിർത്തിയിട്ട ബൈക്കിൽ ഇരുത്തികൊണ്ട് അൽത്തുവിന്റെ കൈയിലെ മഴു വാങ്ങി അരയിലെ തോർത്തിൽ തിരുകികൊണ്ട് കഴറിൽ പിടിച്ചുകൊണ്ട് അതിവേഗം മരത്തിലേക്ക് കയറി മുറിക്കാൻ മഴു ഉപയോഗിച്ച് വെട്ടുവാൻ ആരംഭിച്ചു സമയം ഉച്ച തിരിഞ്ഞു മൂന്ന്മണിയോടടുത്തു ഇടക്ക് വെള്ളം കുടിച്ചെങ്കിലും കാലത്ത് കഴിച്ച ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല വിശപ്പ് തുടങ്ങിയിട്ടുണ്ട്
ബിച്ചു : ഡാ... ചോറ് വാങ്ങിച്ചിട്ട് വരാം ഇല്ലേൽ ചോറ് കിട്ടില്ല
ആ... വേഗം വരാൻ നോക്ക് വിശപ്പ് തുടങ്ങിയിട്ടുണ്ട്
ആടാ... പെട്ടന്ന് വരാം
അവൻ പോയി കുറച്ച് സമയം കൊണ്ട് തന്നെ അവൻ ഭക്ഷണവുമായി തിരികെ വന്നപ്പോ താഴെ ഇറങ്ങി ഞങ്ങൾ നാലുപേരും അവിടുത്തെ പുറത്തേപൈപ്പിൽ നിന്നും കൈ കഴുകി ഭക്ഷണം കഴിക്കാനിരിക്കും മുൻപ് അവളുടെ വസ്ത്രത്തിൽ അഴുക്ക് പറ്റാതിരിക്കാൻ എന്റെ മുണ്ട് എടുത്തു നിലത്തു വിരിച്ചു കൊടുത്ത് അവളെ അതിലേക്കിരുത്തി ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴും ചോറിൽ കൈ ഇട്ട് പരതികൊണ്ട് ചിന്തിച്ചിരിക്കുന്ന അവളെ നോക്കി
എന്താ ഇഷ്ടമായില്ലേ...
(എന്റെ മുഖത്ത് നോക്കി)ഹേയ്... അതൊന്നൂല്ല...
മ്മ്... കഴിക്ക്ക
യ്യിലുള്ള ചോറ് അവളുടെ വായ്ക്ക് നേരെ നീട്ടി അവളത് വായ് തുറന്നു വാങ്ങി അവളെ നോക്കി ചെറിയ ചിരിയോടെ
കഴിക്ക്...
മങ്ങിയ ചിരിയോടെ അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി
ബിച്ചു : ഇന്ന് തീരുമോടാ...
മ്മ്... കഴിച്ചിട്ട് ഇരിക്കാതെ തുടങ്ങിയാൽ ഇത്തിരി ഇരുട്ടും വരെ എടുത്താൽ ഇന്ന് തീരേണ്ടതാണ് അല്ലേൽ നാളെ കുറച്ച് സമയം കൂടെ കാണും
അൽത്തു : എന്താക്കുന്നു ഇന്ന്
💬 Comments
View all comments