Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]
എവിടെപോകുവാ
മുറിയിൽ
ആൻ : എപ്പോഴും അതിനകത്തിരിക്കണ്ട വാ കേരംസ് കളിക്കാം
മിഷേൽ : വാ... എന്ന് പറഞ്ഞു കൈയിൽ പിടിച്ച് വലിച്ചു
ശെരി ഞാൻ വരാം
എന്തേലും കാര്യമുണ്ടാക്കി മുറിയിലേക്ക് പോണം എന്ന് ഉണ്ട്
അവർ അവരുടെ മുറിക്കും കിച്ചണിനും ഇടയിലുള്ള മുറിയിലേക്ക് കയറി ചുവരിൽ തൂക്കിവെച്ച ഷട്ടിൽ ബാറ്റും വലിയൊരു കാരംബോർഡ് നേരെ മുകളിലായി സെറ്റ് ചെയ്തിരിക്കുന്ന ലൈറ്റ് സൈഡിൽ ചുരുട്ടി അട്ടിവെച്ചിരിക്കുന്ന ഷീറ്റുകളും ചെറിയ ഡെമ്പിളുകളും എല്ലാം കൂടെ ഒരു ക്ലബ് പോലെ തോന്നിക്കുന്ന അന്തരീക്ഷം
ബോർഡിന് ഒരുവശത്തിരുന്ന മിഷേലിന് വശത്തായി ഞാനും എതിർവശത്തായി തേൻ മൊഴിയും ഇരുന്നു ചാന്ധിനി എനിക്കെതിർവശത്തുമിരുന്നു
കോയിൻസ് അടുക്കി വെച്ച് സ്ട്രൈക്കർ കയ്യിലെടുത്ത മിഷേൽ ഫസ്റ്റ്ണ്ട് റൗണ്ടിൽ തന്നെ രണ്ട് കോയിനുകൾ ഇട്ടു സ്ട്രൈക്കർ കയ്യിലെടുത്ത് എന്നെ ഒന്ന് നോക്കിയ ചാന്ധിനി പെട്ടന്ന് നോട്ടം മാറ്റി
സ്ട്രൈക്കർ ബോർഡിൽ ഉരച്ച ശേഷം വലതുവശത്തെ റിങ്ങിൽ വെച്ചുകൊണ്ട് എന്റെ തൊട്ടു മുനിലായുള്ള കറുത്ത കോയിനിലേക്ക് നോക്കി ചൂണ്ടുവിരലിലെ പിടി വിട്ടതും സ്ട്രൈക്കർ എന്റെ ബേസിലെ കോയിനിൽ വന്നുകൊണ്ടു ഇടതു വശത്തേക്ക് തെറിച്ച കോയിൻ നേരെ പോക്കറ്റിൽ ചെന്നു വീണു സ്ട്രൈക്കർ വീണ്ടും ബോർഡിലേക്ക് വെച്ചുകൊണ്ട് ഒന്നിന് പുറകെ ഒന്നായി അഞ്ച് കോയിനുകൾ കൂടെ അവൾ പോക്കറ്റ് ചെയ്തു അടുത്ത കോയിൻ അടിക്കാനായി സ്ട്രൈക്കർ എടുത്ത അവൾ മുന്നിലിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കിയതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ട് അവൾ മുഖം താഴ്ത്തി എങ്കിലും അവൾ അടിക്കാൻ ഉദ്ദേശിച്ച കറുത്ത കോയിന് പകരം വെളുത്ത കോയിൻ പോക്കറ്റിൽ ചെന്നു
💬 Comments
View all comments