Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]
ഞാൻ നിന്നോട് ചോദിക്കും
ശെരിക്കും...
മ്മ്... ശെരിക്കും...
ഡാ... ചെക്കാ...
മ്മ്...
ഒന്നൂല്ല
ശെരിക്കും...
മ്മ്...
മൂളലിനെന്താ കുഞ്ഞൂ ഒരു ഭലക്കുറവ്
ഞാനൊരു കാര്യം ചോദിക്കട്ടെ
വളച്ചുകെട്ടൊക്കെ ഉണ്ടല്ലോ അപ്പൊ എന്തോ സീരിയസ് ആണല്ലോ... എന്തായാലും ചോദിച്ചോ...
ഇക്കാക്ക് ഞാനാരാ...
നീയെന്റെ ജന്നത്ത്...
സന്തോഷത്താൽ താമര പോലെ വിടരുന്ന അവളുടെ മുഖം കണ്ട് എനിക്കും സന്തോഷമായി
എന്ത്...
അവൾക്ക് മനസിലായെങ്കിലും വീണ്ടും കേൾക്കുവാൻ വേണ്ടിയാണവളുടെ ചോദ്യമെന്ന് മനസിലായി
നീയെന്റെ സ്വർഗമാണെന്ന്... എന്റെ സർവ സന്തോഷവുമിട്ടുവെച്ച എന്റെ സ്വർഗം...
ഉംംംംംംംമ്മ...
ഞാനാരാ നിന്റെ
എന്റെ ഖൽബ്...ഞാൻ സന്തോഷിക്കുമ്പോ സന്തോഷിക്കുന്ന സങ്കടപ്പെടുമ്പോൾ സങ്കടപെടുന്ന വേദനിക്കുമ്പോൾ കണ്ണ് നിറയുന്ന എനേക്കാൾ എന്റെ നോവുകൾ സഹിക്കാൻ പറ്റാത്ത എന്നെ നോവിച്ചവരോട് പൊറുക്കാൻ പറ്റാത്ത എന്റെ മനസ്സല്ലേ ഇക്കാ...നീ...
ഇത്രയൊക്കെ ഉണ്ടോ...ഇതൊക്കെ നിന്റെ തോന്നലല്ലേ കുഞ്ഞൂ...
ഇല്ലേ...
ഇല്ലെന്നേ...
ശെരിക്കും...
ശെരിക്കും...
ഓഹോ... ഞാൻ തെളിയിച്ചു തന്നാലോ... എങ്ങനെ...
പറയാം പറയുന്നത് മുഴുവൻ കേട്ടിട്ട് ഉത്തരം പറഞ്ഞാൽ മതി
മ്മ്...
ഇക്കാന്റെ ഓർമയിൽ ആ കണ്ണ് നിറയാൻ ഞാനല്ലാതെ എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോ... എനെ സ്നേഹിച്ചപോലെ അത്രക്ക് മറ്റെന്തിനെയെങ്കിലുമൊ അല്ലെങ്കിൽ നിങ്ങളെ തനെയുമോ സ്നേഹിച്ചിട്ടുണ്ടോ... മരണം മുന്നിൽ കണ്ടപ്പോ ഞാൻ തനിച്ചായിപോവുമെന്നല്ലേ ഞാൻ തകർന്നുപോവുമെന്നല്ലേ ചിന്തിച്ചത് എന്നെ ഓർത്തല്ലേ കരഞ്ഞത്... എന്നിൽ നിന്നും അകന്ന ശേഷം തൊടുന്ന ഓരോ പെണ്ണിലും ഞാനുമായുള്ള സാമ്യമല്ലേ തേടിയത് അതിലൊരാളെ എങ്കിലും മനസിന്റെ ഏതെങ്കിലും കോണിൽ കയറ്റിയിരുത്താൻ സാധിച്ചിട്ടുണ്ടോ... സത്യമേ പറയാവൂ കള്ളം പറയരുത്
ഉംംംംംംംമ്മ... നിന്നോട് ഞാൻ കള്ളം പറയുമോ പെണ്ണേ നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല
(ദിവ്യ
💬 Comments
View all comments