Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
ശെരിക്ക് കേട്ടില്ല
എന്ത് മേഡം
എന്താ ഇത്ര മാത്രം നിങ്ങൾ സംസാരിക്കുകയെന്ന്
പ്രതേകിച്ചു ഒന്നുമില്ല... (ഒഴുക്കൻ മട്ടിൽ പറഞ്ഞു)
ഞാൻ അങ്ങനെ പറഞ്ഞതിന് നീ ദേഷ്യത്തിലാണോ
ഞാനെന്തിനാ ദേഷ്യപെടുന്നത് നിങ്ങൾ ശമ്പളം തന്ന് ജോലിക്ക് നിർത്തിയാൽ നിങ്ങൾ പറയുന്നത് കേൾക്കണമെല്ലോ അതിൽ ദേഷ്യപ്പെടാനെന്താ
വീണ്ടും വണ്ടിയിൽ നിശബ്ദത തളം കെട്ടി
സിഗ്നലിൽ നിന്ന് വലത്തോട്ട്...
പിന്നെയും വലത്തും ഇടതും കഴിഞ്ഞു വണ്ടി നിന്നത് ചാർജർ കഫെയുടെ മുന്നിൽ
ഹോൺ അടിച്ചതും ഒരു ഫിലിപ്പിനി പെണ്ണ് ഇറങ്ങി വന്നു മെനു കൊടുത്തു
മെനു എനിക്ക് നേരെ നീട്ടികൊണ്ട്
നിനക്കെന്താ വേണ്ടേ
എനിക്കൊന്നും വേണ്ട
മേഡം എന്നെ ഒന്ന് നോക്കി രണ്ട് ചോക്ലേറ്റ് കോഫി
ഓർഡർ ചെയ്ത് കഴിഞ്ഞ് എന്നെ നോക്കി
നിനക്ക് ദേഷ്യം പിടിക്കാൻ പറഞ്ഞതല്ല രാത്രി ഉറങ്ങാതിരുന്നാൽ ക്ഷീണിക്കും നിന്നെ ക്ഷീണത്തോടെ മറ്റുള്ളവർ കണ്ടാൽ എനിക്കാണ് അതിന്റെ കുറച്ചിൽ
ഒന്നും മിണ്ടാതിരിക്കുന്നത് നോക്കി
നീ എന്താ ജോലിക്കാരൻ പറയുന്നതെല്ലാം അനുസരിക്കണം എന്ന് പറഞ്ഞത് നിങ്ങളെ ഒക്കെ ജോലിക്കാരെപോലെ ആണോ ഞാൻ കാണുന്നത് നിങ്ങളെയെല്ലാം കുടുംബം പോലെ അല്ലേ ഞാൻ നോക്കുന്നത് നീ വന്നിട്ട് രണ്ട് ദിവസമായില്ലേ ആരെങ്കിലും നിന്നോട് ജോലിക്കാരൻ എന്നപോലെ പെരുമാറിയോ
ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ മാം...(സംസാരിക്കാൻ താല്പര്യമില്ലാത്തപോലെ)
അതാ ഞാൻ ചോദിച്ചത് നീ എന്താ ഒന്നും മിണ്ടാത്തത്
എന്താ പറയേണ്ടതെന്ന് പറഞ്ഞോ ഞാൻ പറയാം
മജ്നൂ നിന്റെ ലൈല പറഞ്ഞപോലെ നിനക്ക് പെട്ടന്ന് ദേഷ്യം വരും
ഞാൻ മേടത്തെ ഒന്ന് നോക്കി യതല്ലാതെ ഒന്നും മിണ്ടിയില്ല
സോറി... ഒന്ന് മിണ്ടു
മേഡം സോറി പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി അത്ഭുതതോടെ ഞാൻ മേഡതെ നോക്കി കണ്ണിൽ ഉരുണ്ടുകൂടിയ നീർതുള്ളികൾ കണ്ടു
എന്താ മേം എനിക്ക് ദേഷ്യമൊന്നുമില്ല... അല്ലേൽ ഒരു ജോലിക്കാരൻ ദേഷ്യപെടുന്നതിനൊക്കെ എന്തിനാ സങ്കടപെടുന്നേ
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ പൊഴിഞ്ഞുവീഴുന്നത് കണ്ട് എന്റെ നെഞ്ചോന്ന് പിടച്ചു
എനിക്കാരുമില്ല ഖാലിദ് മാസത്തിൽ രണ്ട് ദിവസം വന്ന് നിന്നിട്ട് പോവും എനിക്ക് കുട്ടികളുണ്ടാവില്ല എന്നറിഞ്ഞശേഷം എനോട് ശെരിക്കുമൊന്ന് മിണ്ടുകപോലുമില്ല കാണുന്നവർക്ക് മുന്നിൽ കുറേ സമ്പത്തുണ്ട്
💬 Comments
View all comments