0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

കണ്ട്പുറത്ത് നിൽക്കുന്ന അവർ അരികിലേക്ക് വന്നു

വാടാ...

അകത്തുകയറി റൂം മുഴുവനും നോക്കി

ശിഹാബ് : അടിപൊളി റൂമാണല്ലോ ഫോൺ ടീവി ഫ്രിഡ്ജ് വാഷിങ് മെഷീൻ ഗ്യാസ് ഓവൻ എല്ലാമുണ്ടല്ലോ(നെട്ട്സ് എടുത്ത് വായിലേക്കിട്ട്) നമ്മൾ വന്നത് പ്രശ്നമൊന്നുമാകില്ലല്ലോ

ഹേയ്...ഞാൻ മേഡത്തോട് പറഞ്ഞിട്ടുണ്ട്

അപ്പോഴേക്കും പെൺ പട ഭക്ഷണവുമായി വന്നു

ടേബിളിൽ എല്ലാം കൂടെ വെക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്തെ കാർപ്പറ്റിൽ സുപ്ര വിരിച്ചശേഷം അതിൽ നിരത്തി അവർ രണ്ടുപേരും ഇവരെ നോക്കുന്നുണ്ടോ എന്ന് ഞാൻ അവരെ രണ്ടുപേരെയും ശ്രധിച്ചു

ഇടയ്ക്കിടെ ഒളികണ്ണിട്ടുള്ള നോട്ടമല്ലാതെ ഇന്നലെ നോക്കിയപോലുള്ള നോട്ടമില്ല എന്നതിൽ എനിക്ക് സന്തോഷം തോന്നി

എല്ലാം സെറ്റ് ചെയ്തുതന്നശേഷം അവർ പോയതും ഞങ്ങൾ ഭക്ഷണം കഴിച്ചുതുടങ്ങി

സയ്യിദ് : അടിപൊളി ഫുഡ്‌ ആണല്ലോ

ശിഹാബ് : കോഴിക്കോട് ഒരു കല്യാണത്തിന് വന്നപ്പോ കഴിച്ച അതേ ടേസ്റ്റ്

സയ്യിദ് : ശെരിയാ കല്യാണ വീട്ടിലെ ഒരു ടേസ്റ്റ്

കുറച്ച് കഴിച്ചു കഴിഞ്ഞു ഞാൻ മിന്റ് ലൈം എടുത്ത് കുടിക്കുമ്പോഴും രണ്ടാളും നല്ല അടിയാണ് മൂന്ന് നാല് പൈനാപ്പിൾ പീസും എടുത്ത് കഴിച്ച് എഴുന്നേറ്റു പോയി കൈ കഴുകിവന്ന് കോക് ടൈലിനുള്ള ഗ്ലാസിലേക്ക് സേവനപ് ഒഴിച്ചുകൊണ്ട് സ്പൂൺ കൊണ്ട് മിക്സ്‌ ചെയ്ത ശേഷം ഓരോ പൊതിന ഇലയും എടുത്ത് അതിന് മുകളിലേക്കിട്ട് വട്ടത്തിൽ മുറിച്ചുവെച്ച ചെറുനാരങ്ങ ഗ്ലാസിന്റെ സൈഡിൽ കുത്തിവെച്ചുകൊണ്ട് അവർക്കുനൽകി

എല്ലാം കഴിഞ്ഞു ഫ്രൂട്സലാഡും കഴിച്ച് എഴുന്നേറ്റു കൈ കഴുകി വന്ന ശേഷം

സയ്യിദ് : നാട്ടീന്നു പോന്ന ശേഷം ഇതുപോലൊരു ഫുഡ്‌ ആദ്യമായിട്ടാണ്

ശിഹാബ് : എന്നും ഇങ്ങനെയാണോ

അല്ലടോ

💬 Comments

View all comments