Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
ഉള്ളൂ ഒരു രണ്ട് മാസം കൂടെ അതിനുള്ളിൽ ഞാൻ ഉറപ്പായും വരാം
ഇനിയും രണ്ട് മാസമോ... എനിക്ക് വയ്യിക്കാ... ഒന്നും വേണ്ടെനിക്ക് ഒരു പ്രാവശ്യം കൂടെ ഇക്കാന്റെ നെഞ്ചിൽ ചേർന്നൊന്ന് നിന്നാൽ മതി... എന്നെ ഒന്ന് ചേർത്തു പിടിച്ചാൽ മതി... സങ്കടം തീരുംവരെ ഇക്കാന്റെ നെഞ്ചിൽ ചേർനൊന്നു കരഞ്ഞാൽ മാത്രം മതിയെനിക്ക്
കുഞ്ഞൂ...
മ്മ്...
എനിക്ക് ജീവിതകാലം നീ കൂടെ വേണം...
എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ നിങ്ങളതാണ്
ഉംംംംംംംമ്മ...
ഉംംംംംംംമ്മ...
ഒന്ന് ചിരിച്ചേ...
അവൾ എന്റെ മുഖത്ത് നോക്കി...
ചിരിക്കെടീ...
അവൾ ചെറുതായി ചിരിച്ചു
കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നനവുമാറാതെ കലങ്ങിയ കണ്ണുകളും ചുവപ്പ് പടർന്ന മുഖവുമായി അവളുടെ മുഖത്തെ കൃത്രിമ ചിരികണ്ട്
ഭേഷായിരിക്ക്ണു... ഇതിലും നല്ലത് ആ കരച്ചിൽ തന്നെ ആരുന്നു
അവൾ ചിരിയോടെ എന്നെ നോക്കി "പോടാ"
ഇത് ചിരി... മറ്റേത് ചിരിയാണോ കരച്ചിലാണോ എന്ന് പോലും മനസിലായില്ല
അവൾ വിടർന്നു ചിരിച്ചു
ഡി...
മ്മ്...
നീ ഇനിയും അവനെ തല്ലണ്ട
അവളെനെ കണ്ണുരുട്ടി നോക്കി
ഞാൻ പറഞ്ഞാൽ കേൾക്കില്ലേ
മ്മ്... ഇക്ക പറഞ്ഞത് ഞാൻ കേൾക്കില്ലന്ന് തോന്നുന്നോ...
അങ്ങനെ ഒരു തോന്നാലില്ലാത്ത കൊണ്ടല്ലേ പറഞ്ഞേ
മ്മ്... പിനെ ഞാനൊരു കാര്യം ചോദിക്കട്ടെ
മ്മ്...
സമ്മതിക്കുമോ...
മ്മ്...
എനിക്കവനെ തല്ലാനല്ല കൊല്ലാനാ തോന്നാറ് ചത്താൽ അവൻ കരയുന്നത് കാണാൻ പറ്റില്ലല്ലോ അത് വിചാരിച്ചിട്ടാ കൊല്ലാത്തത് കൊല്ലാനുള്ള ദേഷ്യം വരുമ്പോ തല്ലിക്കോട്ടെ
നീ ഇങ്ങനെ തല്ലിയാൽ അവന് എന്തെങ്കിലും പറ്റും
അതൊന്നും പറ്റില്ല എന്നോട് സമ്മതിക്കുമെന്ന് പറഞ്ഞതാ...
മ്മ്...
ഇന്നിനി ഒന്നും ചെയ്യരുത്
എന്റെ
💬 Comments
View all comments