0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

(ബിച്ചുവിന്റെ അമ്മേടെ ആങ്ങള) മോളെ കല്യാണത്തിനുപോകുന്നതിന് തലേ ദിവസം കാലത്ത് ഇവിടുത്തെ ബാൽക്കണിയിൽ വെച്ച് നിന്നെ ഉമ്മവെച്ചു പോയിട്ട് വരാമെന്നും പറഞ്ഞു പോവുമ്പോ

അതിന് ശേഷം എന്തൊക്കെ ഓർമയുണ്ട്

അന്ന് കുറച്ചുകഴിഞ്ഞു ഞങ്ങൾ കാണൂരിന് പോയത് കല്യാണത്തിനു വിളമ്പും പാചകവും എല്ലാമായി തിരക്കുപിടിച്ചോടുന്നതിനിടെ നീ വിളിച്ചപ്പോ സംസാരിച്ചത് രാത്രി അവർ ബിയർ അടിക്കുമ്പോ സിഗരറ്റും വലിച്ച് കൂടെ ഇരുന്നത് എല്ലാരും ഓഫായശേഷം അവരെ കൂടെ കിടന്നത് എപ്പോഴോ ഉറങ്ങിപ്പോയി പിനെ ഉണരുമ്പോ വീട്ടിൽ കിടക്കുകയാ എല്ലാരും പറഞ്ഞു ആക്സിഡന്റ് ആയതിനാൽ ആറുമാസമായിട്ട് ഞാൻ കോമയിൽ ആയിരുന്നെന്ന് പക്ഷേ എന്ത് പറ്റിയതാണെന്നു എനിക്ക് ഓർമയില്ല

അവളെനെ ഇറുക്കെ പിടിച്ചു

വാതിലിൽ തട്ടുകേട്ട് അവൾ ചെന്ന് വാതിൽ തുറന്നു

കുട്ടികൾ വന്നിട്ടുണ്ട്

ഇപ്പൊ വരാം

വാതിലടച്ചുകൊണ്ട് എന്റെ അരികിൽ വന്ന്

അവരെ പറഞ്ഞയച്ചിട്ട് ഇപ്പോവരാം

അവർക്ക് പ്രോഗ്രാമുള്ളതല്ലേ ക്ലാസ്സ്‌ മുടക്കേണ്ട

ഒന്നാലോചിച്ചിട്ട് എനെ നോക്കി

എന്നാ ഇക്കയും വാ അവിടിരുന്നോ

കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങിയ അവളുടെ പിടിച്ചു നിർത്തി

കണ്മഷി പടർന്നിരിക്കുന്നു മുഖം കഴുക് കണ്ണെഴുതിയിട്ടു പോവാം

വാഷ്ബേസിനിൽ മുഖം കഴുകി തുടച്ച അവളുടെ മുടികൾകിടയിൽ സിന്തൂരം അവശേഷിച്ചിരിക്കുന്നു വീണ്ടും കണ്ണെഴുതി പൊട്ടുംകുത്തി സിന്തൂരം ചാർത്തി യശേഷം ഞങ്ങൾ തായേക്ക്ചെല്ലുമ്പോ ലിവിങ്ലെ വിശാലമായ സോഫയിലിരുന്നു ചായകുടിക്കുന്നപെൺകുട്ടികൾ അത്ഭുതത്തോടെ കണ്ണെഴുതി പൊട്ടുവെച്ചു മുല്ലപ്പൂ ചൂടിവരുന്ന അവളെയും കറുത്ത മുണ്ടും ഡാർക്ക്‌ ഹാഷ് ഷർട്ടും ഇട്ടുവരുന്ന എന്നെയുംക്കണ്ട് നോക്കി

സോറി ഇത്തിരി വൈകിപ്പോയി

സാരോല്ല മാം

ഇതെന്റെ ഭർത്താവ് ഷെബിൻ അഹമ്മദ് ഖത്തറിൽ ആയിരുന്നു ഇന്നലെ എത്തി

അവരെയും എന്നെയും പരിചയപ്പെടുത്തി

💬 Comments

View all comments