0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

സംസാരിക്കവേ ചായ വന്നു

അനഘ : ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു സോറി മാം സോറി സർ

അതൊന്നും സാരമില്ല ഇനി ഒന്നര ആഴ്‌ചകൂടിഅല്ലേ ഉള്ളൂ പ്രോഗ്രാമിന് നിങ്ങൾ അതുമാത്രം ശ്രദ്ധിച്ചാൽമതിയിപ്പോ

മോനിഷ : താങ്ക്യൂ സർ

ചായകുടിച്ചുകഴിഞ്ഞതും എല്ലാവരും മുകളിലെ ഹാളിൽ നിരന്നു കാലുകളിൽ ചിലങ്കകെട്ടി തങ്ങളുടെ പൊസിഷനുകളിൽ നിന്നു ജെബിഎൽ സൗണ്ട് സിസ്റ്റത്തിൽ മ്യൂസിക്കിനൊപ്പം അവർ ചുവടുവെച്ചു കൊണ്ടിരിക്കെ അവിടെയുള്ള സിംഗിൾ സോഫയിൽ ഹാൻഡ് റെസ്റ്റിൽ എനിക്കരികിൽ ഇരുന്നുകൊണ്ടവൾ അവരെ നോട്ട് ചെയ്തുകൊണ്ടിരുന്നു

വളരെ പതിയെ തുടങ്ങി വളരെ വേഗതകൈവരിച്ചശേഷം അതിൽ നിലകൊണ്ടുകൊണ്ട് വീണ്ടും വേഗത കുറഞ്ഞുവരുന്ന പത്തുനിമിഷം നീണ്ടുനിൽക്കുന്ന മ്യൂസിക്കിൽ ആടി കഴിഞ്ഞവരെ നോക്കി

മ്യൂസിക്കിന്റെ എക്സ്ട്രീമിൽ നിൽക്കുമ്പോ നിങ്ങളുടെ വേകത അതിനൊപ്പം എത്തുന്നില്ല സ്റ്റെപ്പുകൾ ഇപ്പോഴും തെറ്റുന്നുണ്ട്

സോറി മാം

മ്മ്...ഇനി അതികം ദിവസമില്ല ഉള്ളസമയം പ്രാക്ടീസ് ചെയ്ത് കുറവുകൾ തീർക്കണം സോങ് ശെരിയായി കിട്ടിയിട്ടുണ്ട് എല്ലാരും ഒന്ന് കേട്ടുനോക്കൂ

അവൾ സോങ് പ്ലെ ചെയ്തു എല്ലാവരും അത് കേട്ടുകഴിഞ്ഞു

ശിവ പാർവതീ പ്രണയത്തിൽ തുടങ്ങിയ സംഗീതം സംഹാര താണ്ഡവവും പറഞ്ഞുകൊണ്ട് വീണ്ടും ശിവ പാർവതീ പ്രണയത്തിൽ അവസാനിക്കുന്ന തരത്തിലാണ് നമ്മുടെ സോങ് സെറ്റ് ചെയ്തിരിക്കുന്നത്. കരുണയും സ്നേഹവും പ്രണയവും കാമവും പകയും ദേഷ്യവുമെല്ലാം എല്ലാ മനുഷ്യരിലുമുണ്ട് സംഗീതത്തിലെ ഈ വികാരങ്ങൾ നിങ്ങൾ എത്രത്തോളം ഉൾകൊള്ളുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളിലൂടെ അത് ഡാൻസ് ആയി പുറത്തേക്ക് വരുന്നത് ഇതിന്റെ തീം നിങ്ങളോട് ഞാൻ തുടക്കംമുതൽ പല പ്രാവശ്യം പറഞ്ഞു എങ്കിലും പറയാം "കുട്ടിയായിരിക്കുന്ന പാർവതി ശിവനെ പ്രണയിക്കുന്നു തന്നെ തന്നെ ശിവന് സമ്മാനിച്ച

💬 Comments

View all comments