Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ചിന്തിക്കണം
മ്മ്...
പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു സമയം സന്ധ്യ ആവാൻ തുടങ്ങി
ചേച്ചി ഇതുവരെ വന്നില്ലല്ലോ
മാങ്കനിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി
വന്നില്ലേ... വിളിച്ചു നോക്കിയോ അകത്തുചെന്നു ഫോൺ എടുത്ത് വിളിച്ചു നോക്കുമ്പോ സ്വിച്ച് ഓഫ്
പെട്ടന്ന് ഡ്രസ്സ് മാറി ഞാൻ നോക്കിയിട്ട് വരാം അവൾ വന്നാൽ വിളിക്ക് എന്നും പറഞ്ഞു പുറത്തേക്കിറങ്ങി വണ്ടിയും എടുത്ത് അവൾ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോ സെക്യൂരിറ്റി മാത്രം ഉണ്ട്
ചേട്ടാ... തമിഴ്...
പോയല്ലോ മോളെ...
എപ്പോ...
സാധാരണ സമയത്ത് തന്നെയാ പോയേ വീട്ടിലെത്തിയില്ലേ
അറിയില്ല ഞാൻ ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നു അവള് പോയില്ലേൽ അവളേം കൂട്ടി പോവാമെന്ന് കരുതി... ശെരി ചേട്ടാ ഞാൻ പോട്ടെ
അവിടുന്ന് ബസ് സ്റ്റോപ്പിൽ പോയി നോക്കി അവിടെയും ഇല്ല ഫോണിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ് എവിടെ എന്നറിയാതെ ടൗൺ മുഴുവനും തിരഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ എവിടെ ഒക്കെയോ പോയിനോക്കി സമയം ഒൻപത് മണി ആവാറായപ്പോ വീട്ടിൽ നിന്ന് അവൾ വന്നു എന്നും പറഞ്ഞു വിളിച്ചു
ശെരി എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു
വീട്ടിലേക്ക് തിരിച്ചു വരും വഴി വണ്ടിയിൽ എണ്ണ തീർന്നു പമ്പ്കിട്ടണമെങ്കിൽ അഞ്ചാറുകിലോമീറ്റർ തിരികെ ടൗണിലേക്ക് പോണം വീട്ടിലേക്കാണെങ്കിൽ ഇനിയും ഏഴെട്ടു കിലോമീറ്റർ ഉണ്ട് തിരികെ പോയി പെട്രോൾ അടിക്കാം എന്ന് കരുതിയപ്പോ ആണ് പൈസ എടുത്തിട്ടില്ല എന്ന് ഓർത്തത് തിരികെ വീട്ടിലേക്ക് വണ്ടി തള്ളിക്കൊണ്ട് പോവുകയല്ലാതെ വഴിയില്ല
വണ്ടിയും തള്ളി ഒന്നര രണ്ട് കിലോമീറ്റർ നടക്കുമ്പോഴേക്കും ആകെ തളർന്നു
നടക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് അറിയുന്നത്കൊണ്ട് തളർന്നിട്ടും എങ്ങനെയോ വണ്ടി തള്ളിക്കൊണ്ട് നടക്കേ എന്നെ പാസ് ചെയ്തു പോയ ഒരു ബൈക്ക് തിരികെ വന്നു
എന്ത് പറ്റി...
പെട്രോൾ തീർന്നു...
അടുത്തൊന്നും പമ്പ് ഇല്ല അല്ലേൽ പോയി വാങ്ങിക്കാമായിരുന്നു
എന്തോ ആലോചിച്ചു ഒന്നും പറയാതെ അയാൾ വണ്ടി സൈഡ് ആക്കി ഭാഗ് അഴിച്ചു വണ്ടിക്ക് മുകളിൽ വെച്ച് ഫോണിലെ ടോർച്ചടിച്ചു റോഡരികിലെല്ലാം നോക്കി ഒരു കുപ്പി എടുത്ത് വന്ന് അയാളെ വണ്ടിയിൽ നിന്ന് പെട്രോൾ ഊറ്റി കൊണ്ട്
എന്താ
💬 Comments
View all comments