0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

പണിയെടുതാണ് അക്ക മോളെ പഠിപ്പിച്ചതൊക്കെ അന്ന്ഞാനോക്കെ ചെറുതാണ് ഒരിക്കൽ അക്ക വയലിൽ വെച്ചു അക്കെനെ പിടിക്കാൻ വന്ന ഒരുത്തനെ വെട്ടി പോലീസ് സ്റ്റേഷനിൽ ആയപ്പോ അപ്പ ആണ് കേസിനും കാര്യത്തിനും വക്കീലിനെ കണ്ടതൊക്കെ ആ സമയത്ത് ആക്കേടെ മോള് ഞങ്ങളുടെ വീട്ടിൽ ആയിരുന്നു) അതുകൊണ്ടൊക്കെ ആവും ഞങ്ങൾക്കൊരു പ്രശ്നം വന്നപ്പോ അക്ക കൂടെ നിന്നത്

കാലം എനിക്ക് അനിയത്തിമാർക്കും അനിയനും മുന്നിൽ അച്ഛന്റെ സ്ഥാനം നൽകി ചുമലിൽ ഏറ്റിയത് സഹോദരങ്ങളുടെ ഭാവി ആണെന്നത് മനസിലാക്കിയ ഗൗരവം ആയിരിക്കാം എന്റെ മുഖത്തെചിരി മായ്ച്ചതും അവർ എന്നോട് അകലാൻ തുടങ്ങിയതും ഞാൻ അറിഞ്ഞില്ല

കാലം കടന്ന് പോയി കൃഷിയും കന്നുകാലികളും താറാവും കോഴിയും ചെറുതായി തുടങ്ങി ഇപ്പൊ അത്യാവശ്യം നല്ല രീതിയിൽ പോവുന്ന അച്ചാർ കമ്പനിയും എല്ലാം കൂടെ കഷ്ടപ്പെട്ട് ആണെങ്കിലും കല്യാണത്തിന് അവൾ കട്ടുകൊണ്ട്ണ്ടുപോയതടക്കം അപ്പേടെ കടവും തീർത്തു കാര്യമായി വലിയ ബാങ്ക് ബാലൻസ് ഒന്നും ഇല്ലെങ്കിലും മോശമല്ലാത്തൊരു ബാങ്ക് ബാലൻസ് ആയിട്ടുണ്ട്

രണ്ടാമത്തെ അനിയത്തി അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ജോലിക്ക് കയറിയതിന് കൂടെ ഗവണ്മെന്റ് ജോലിക്കുള്ള തയ്യാറെടുപ്പ് ആയിരുന്നു, മൂത്ത അനിയത്തി ഡിഗ്രിയും അക്കൗണ്ടിങ്ങും കഴിഞ്ഞ് ഒരു ചെറിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി ഒരു മാസം കഴിഞ്ഞു ഞാൻ വയലിൽ വളം ഇട്ടു കൊണ്ടിരിക്കെ കൈയിൽ ചെറിയൊരു ബോക്സ്മായി ഇളയ അനിയത്തി അങ്ങോട്ട് വരുന്നത് കണ്ട്

ചളിയിൽ ഇറങ്ങി സാരി ചീത്തയാക്കി നാളെ സാരി വേണോന്നും പറഞ്ഞു വന്നാൽ ഒറ്റ പൈസ ഞാൻ തരില്ല പറഞ്ഞേക്കാം

ചിരിച്ചോണ്ട് അടുത്തേക്ക് വന്ന അവൾ

💬 Comments

View all comments