0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

അവളെ നോക്കി

ഒരു കാര്യം ഞാൻ എല്ലാത്തിനോടും കൂടെ പറഞ്ഞേക്കാം ഒരുത്തി ഉണ്ടാക്കി തന്ന നാണക്കേട് അപ്പയേം കൊണ്ടാ പോയേ അപ്പാ പോവുമ്പോ നിങ്ങളെ എല്ലാം എന്റെ കൈയിൽ തന്നിട്ടാ പോയേ അവളെ പോലെ നാണക്കേട് ഉണ്ടാക്കി വെക്കാൻ നിങ്ങൾ ആരേലും നോക്കിയാൽ അപ്പാ സത്യം വെട്ടി നുറുക്കി കത്തിക്കുംഞാൻ

ചവിട്ടി തുള്ളി അകത്തേക്ക് പോവുമ്പോ ഉള്ളിൽ ദേഷ്യോം സങ്കടോം നിറഞ്ഞു നിന്നിരുന്നു അമ്മയുടെ മുറിയിലെ അലമാരയിൽ നിന്നും മാറാനുള്ള ഡ്രെസ്സും തോർത്തുമെടുത്തു കുളിച്ചു വന്നു മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേ അക്ക അങ്ങോട്ട് വന്നു

എന്തേ എന്തുപറ്റി എന്തിനാ അത്രേം ദേഷ്യപ്പെട്ടെ

അക്കാ അവളെങ്ങനെയാ വന്നേ...

ഓട്ടോയിൽ എന്നല്ലേ പറഞ്ഞേ

ഇവിടേക്ക് ഓട്ടോയിൽ ആണോ വന്നേ

അല്ല നടന്ന്...

മ്മ്...

എന്തേ...

അവൾ എന്തോ കള്ളം ചെയ്തിട്ടുണ്ട് അവൾ ഓട്ടോയിലല്ല വന്നത് ആണെങ്കിൽ അവൾ ഇവിടെ വരെ ഓട്ടോയിൽ വരില്ലായിരുന്നോ അതുമല്ല ചോദിച്ചപ്പോ അവൾ വിക്കിയത് അക്ക കണ്ടില്ലേ...

ഒരാഴ്ച്ച കഴിഞ്ഞ് ഒരു ദിവസം വീട്ടിലേക്ക് കയറുമ്പോ അമ്മയുടെ അടക്കി പിടിച്ചുള്ള ചീത്ത പറച്ചിലും കരച്ചിലും കേട്ടു ഒരു നിമിഷം അമ്മയുടെ മുറിക്കു പുറത്ത് നിന്നുപോയി

അവളോട് കല്യാണം കഴിക്കാൻ പറഞ്ഞിട്ട് കഴിക്കാഞ്ഞിട്ടല്ലേ അതിനിപ്പോ ഞാനെന്ത് ചെയ്യണം (തമിഴ്ന്റെ ഉറച്ച ശബ്ദം)

അവൾ നിങ്ങളെ ഭാവി ഓർത്താ പഠിപ്പ് പോലും നിർത്തി ഇത്തിരി നേരം പോലും ഇരിക്കാതെ എല്ലാ ജോലിയും ചെയ്യുന്നത് ആണുങ്ങളെ കൈ പോലെയാ എന്റെ കുഞ്ഞിന്റെ കൈ ഇരിക്കുന്നെ

അമ്മ കരഞ്ഞോണ്ട് പറയുന്നത് കേട്ട് ഞാൻ എന്റെ കൈയിലേക്ക് നോക്കി ശെരിയായിരുന്നു മുഴുവൻ തഴമ്പ് പിടിച്ച് ആണുങ്ങളെ കൈ പോലെ ഉണ്ടായിരുന്നു

അതിന് ഞാനും കല്യാണം കഴിക്കാതെ അവളെ പോലെ ഇവിടെ ഇരിക്കണോ

എന്ന് ഞാൻ പറഞ്ഞോ നീ ഇപ്പൊ ജോലിക്ക് പോവാൻ തുടങ്ങിയല്ലേ ഉള്ളൂ നിന്നെ പഠിപ്പിക്കാൻ ഒക്കെ അവളെത്ര കഷ്ട്ടപെട്ടു അവൾക്ക് വേണ്ടി ഇത്തിരി കാത്തിരുന്നൂടെ നിനക്ക്

അവൾ എന്ന് കെട്ടും എന്ന് കരുതി കാത്തിരിക്കാനാണ് അവൾക്ക് വാശിയാ ചേച്ചിയോടുള്ള വാശി ചേച്ചി അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയത് അത്ര വലിയ

💬 Comments

View all comments