0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

തെറ്റാണെന്നൊന്നും എനിക്ക് തോന്നുന്നില്ല ചേച്ചി ഇവിടെ ജീവിച്ചിരുന്നു എന്ന് പോലും മനസിലാവാത്ത പോലെ അവളുടെ എല്ലാം കത്തിച്ചു നശിപ്പിച്ചത് അവളുടെ വാശി മാത്രമാ ചേച്ചിയെ പറ്റി ഇവിടെ ആരും സംസാരിക്കുകപോലും ചെയ്യാത്തത് അവളെ പേടിച്ചിട്ടല്ലേ എനിക്ക് ആരെയും പേടിയില്ല അവൾക്ക് ഇവിടെ ഉള്ള അതേ അവകാശം ചേച്ചിക്കുമുണ്ട് അവളുടെ വാശിക്ക് തീർക്കാനുള്ളതല്ല എന്റെ ജീവിതം അവള് കെട്ടുമ്പോഴേക്കും ഞാൻ കിളവി ആവും ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ അവനെ കെട്ടും ഇല്ലേൽ ചേച്ചിയെ പോലെ ഞാനും അവന്റെ കൂടെ ഇറങ്ങിപോവും അതിനിവിടെ ആര് ഭദ്രകാളി ആടിയിട്ടും കാര്യമില്ല അവളുടെ ചോദ്യം ചെയ്യലും ഭരണവും എനിക്ക് ഒന്നും തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല

ഇതെല്ലാം കാണാൻ ഞാനെന്തു പാവം ചെയ്തു കടവുളേ (നിസ്സഹായയായി അമ്മ കരയുന്നത് കേട്ടു)

വീണുടഞ്ഞ ചില്ല് പാത്രം പോലുള്ള മനസുമായി അവിടെ നിന്നും നടന്ന് വീടിനു പുറകു വശത്തെ സ്റ്റെപ്പിൽ ചെന്നിരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി

അമ്മാ...(ഉറക്കെ വിളിച്ചു)

അല്പസമയം കഴിഞ്ഞ് അമ്മ വരുമ്പോമുഖം കഴുകിയിട്ടുണ്ട് എങ്കിലും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു

എന്തേ...

കുറച്ച് വെള്ളം തരുമോ

ഇപ്പൊ തരാമെന്നുപറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

കുളിയെല്ലാം കഴിഞ്ഞ് മുറ്റത്തെ കയറ് കട്ടിലിൽ ഇരുന്ന് കുറേ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവരുടെ ജീവിതത്തിനു ഞാൻ ആണ് ഇപ്പൊ ഒരു തടസമായി നിൽക്കുന്നത് അത് വേണ്ട എനിക്ക് ചെയ്തു തീർക്കാൻ ഇനിയും ഒത്തിരി കാര്യങ്ങൾ ബാക്കിയുണ്ട് അതിന്റെ പേരിൽ അവരുടെ ജീവിതം നശിപ്പിക്കണ്ട എന്നതായിരുന്നു ചിന്തകളുടെ അവസാനം

തമിഴ്നെയും മാങ്കനിയേയും വിളിച്ചു

തമിഴ് ആരാ ആള്...

അവളെനെ നോക്കി...

നിനക്ക് ആരെയോ ഇഷ്ടമല്ലേ... ആരാ ആള് എന്താ ചെയ്യുന്നേ...

രാജീവ്‌... ഡിഗ്രി കഴിഞ്ഞ് പോലീസിൽ കയറാൻ ട്രൈ ചെയ്യുകയാ

അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

അച്ഛൻ മരിച്ചു അമ്മ മാത്രം

അവന്റെ വീട്ടിൽ അറിയുമോ

അറിയാം...

മ്മ്... അവരോട് വരാൻ പറ്റുന്ന സമയം അറിയിച്ചിട്ട് പെണ്ണ് കാണാൻ വരാൻ പറ

അവൾ എന്നെ നോക്കി

(മാങ്കനിയെ നോക്കി)നിന്റെ മനസിൽ ആരെങ്കിലും ഉണ്ടോ...

ഇല്ല

എന്നാ നിനക്കൊരു ചെക്കനെ നോക്കട്ടെ...

ചേച്ചീ

💬 Comments

View all comments