Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
തിരികെ വീട്ടിലേക്ക് വണ്ടി തള്ളിക്കൊണ്ട് പോവുകയല്ലാതെ വഴിയില്ല
വണ്ടിയും തള്ളി ഒന്നര രണ്ട് കിലോമീറ്റർ നടക്കുമ്പോഴേക്കും ആകെ തളർന്നു
നടക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് അറിയുന്നത്കൊണ്ട് തളർന്നിട്ടും എങ്ങനെയോ വണ്ടി തള്ളിക്കൊണ്ട് നടക്കേ എന്നെ പാസ് ചെയ്തു പോയ ഒരു ബൈക്ക് തിരികെ വന്നു
എന്ത് പറ്റി...
പെട്രോൾ തീർന്നു...
അടുത്തൊന്നും പമ്പ് ഇല്ല അല്ലേൽ പോയി വാങ്ങിക്കാമായിരുന്നു
എന്തോ ആലോചിച്ചു ഒന്നും പറയാതെ അയാൾ വണ്ടി സൈഡ് ആക്കി ഭാഗ് അഴിച്ചു വണ്ടിക്ക് മുകളിൽ വെച്ച് ഫോണിലെ ടോർച്ചടിച്ചു റോഡരികിലെല്ലാം നോക്കി ഒരു കുപ്പി എടുത്ത് വന്ന് അയാളെ വണ്ടിയിൽ നിന്ന് പെട്രോൾ ഊറ്റി കൊണ്ട്
എന്താ പേര്...
തേൻ മൊഴി...
അയാൾ ടോർച് എന്റെ മുഖത്തേക്കടിച്ചു
എം ജി എച് എസ്സ് എസ്സിൽ പഠിച്ചതല്ലേ
അതേ എന്നെ അറിയുമോ
ടോർച് സ്വന്തം മുഖത്തേക്ക് അടിച്ചു
എടീ അമീബേ... നിനക്കെന്നെ മനസിലായില്ലേ ഞാൻ റിക്കി ആണ്
അതേ ക്ലാസിലെ ഹീറോ റിക്കി... റിക്സൻ ജോൺ താടിയും പിരിച്ചു വെച്ച മീശയുമൊക്കെയായി ഒന്ന്കൂടെ ഭംഗി വെച്ചിട്ടുണ്ട്
നീ ആയിരുന്നോ
മ്മ്...എന്താ നിന്റെ വിശേഷം എന്ത് ചെയ്യുകയാ ഇപ്പൊ നിന്റെ ഒരു വിവരവുമില്ലല്ലോ സുഖമാണോ നിനക്ക് ബ്ലാ... ബ്ലാ... ബ്ലാ...
ഡാ... പതിയെ നിർത്തി നിർത്തി പറ
ഓഹ്... സോറി... ഇപ്പൊ എന്താ പരിപാടി
കൃഷി... നിനക്കോ...
എഞ്ചിനീയറിങ് കഴിഞ്ഞ് ജോലി അന്വേഷിക്കുകയാ (പെട്രോൾ വണ്ടിയിലേക്ക് ഒഴിച്ച് കൊണ്ട്) നീ എവിടുന്നാ ഈ സമയത്ത്
ടൗണിൽ വരേണ്ട ആവശ്യമുണ്ടായിരുന്നെടാ തിരക്കിൽ ഇറങ്ങിയപ്പോ പേഴ്സ് എടുക്കാനും മറന്നു പെട്രോൾ തീർന്നപ്പോഴാ
💬 Comments
View all comments