0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

എന്നെ നോക്കുന്ന അമ്മയുടെ മുഖമാണ് അമ്മയെനോക്കി ചിരിച്ച ശേഷം

ഞങ്ങളെ കൊണ്ട് കഴിയുന്നത് പോലെ ഇവർക്ക് രണ്ടുപേർക്കും കൊടുക്കും ഇവരെ രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്തണം എന്നാണ് കരുതുന്നത്

ഷെൽവൻ : അതെന്തൊക്കെ എത്ര ഒക്കെ എന്നത് പറഞ്ഞിപ്പോഴേ ഒരു ധാരണയിൽ എത്താലോ എന്നിട്ട് മറ്റുള്ള കാര്യങ്ങൾ ആലോചിക്കാലോ ജാതി മാറി കല്യാണം കഴിക്കുമ്പോ ഇതെങ്കിലും നോക്കണ്ടേ

ആരും മോശം പറയാത്ത പോലെ ചെയ്യാം പിനെ വീട് മാറ്റി പണിയണമെന്നുണ്ട് ഏഴെട്ടു മാസത്തിൽ എല്ലാം ശെരിയാവും എന്നാ കരുതുന്നത് അതുവരെ എല്ലാർക്കും ഒകെ ആണെങ്കിൽ പാലുകാച്ചും ഇവരുടെ കല്യാണവും ഒരേ ദിവസമാക്കാം

ഷെൽവൻ : ഈ വീട് പൊളിച്ചു പണിയുകയാണോ

അല്ല വേറെ പണിയാനാ ആലോചിക്കുന്നത്

ഷെൽവൻ : അപ്പൊ ഈ വീട് രാജീവിന്റെ പേരിൽ ആക്കി കൊടുകാലോ

അത് പറ്റില്ല

തമിഴ്ന്റെ മുഖത്ത് എന്നോടുള്ള ദേഷ്യം തെളിഞ്ഞു കണ്ടത് കാര്യമാക്കാതെ

ഇത് അപ്പാ ഞങ്ങൾക്ക് തന്നിട്ട് പോയതാണ് ഇതിന് ഞാനും തമിഴും മാത്രമായിരുന്നു അവകാശിഎങ്കിൽ ഇതവൾക്ക്കൊടുക്കാൻ എനിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ ഇതിന് ഞങ്ങൾ രണ്ടുപേരെ കൂടാതെ മൂന്ന് അവകാശികൾ കൂടെ ഉണ്ട് അതിൽ രണ്ടുപേർ ചെറുതാണ് സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള പക്വത അവർക്കായിട്ടില്ല അതുകൊണ്ട് ഇപ്പൊ അവർ ഇത് ഇവൾക്ക് കൊടുക്കാൻ സമ്മതിച്ചാലും നാളെ അവർക്ക് അത് തെറ്റാണെന്ന് തോന്നിയേക്കാം അതുകൊണ്ട് അത് നടക്കില്ല

മാലതി : ചേട്ടാ മതി അവർക്ക് കൊടുക്കാൻ കഴിയുന്നത് കൊടുക്കട്ടെ നമ്മളിവിടെ സ്വത്ത്‌ വാങ്ങാനല്ലല്ലോ വന്നത്

ഞാൻ അവരെ നോക്കി ചിരിച്ചു അവരെനെയും

ഷെൽവൻ : ശെരി എന്താന്ന് വെച്ചാൽ ചെയ്യ് ഞാനൊന്നും പറയുന്നില്ല

അതുറപ്പിച്ചു ദിവസങ്ങൾ കൊണ്ട് ഏഴു അറ്റാച്ച്ട് ബാത്രൂം ഉള്ള ബെഡ് റൂമും രണ്ട്ഹാളും കിച്ചണും സിറൗട്ടും വർക്ക്‌ ഏരിയയും ഉള്ള രണ്ടുന്നില്ല വീടിനു പ്ലാൻ തയ്യാറാക്കി ഭൂമീ പൂജയുടെ അന്ന് എല്ലാം കഴിഞ്ഞു ആളുകൾ പിരിഞ്ഞുപോയശേഷം ബ്രോക്കർ രാഘവൻ വന്ന് മാങ്കനിക്ക് പറ്റിയ ഒരു ചെക്കൻ ഉണ്ട് എന്ന് പറഞ്ഞു

അവനെ ഒന്ന് കാണാൻ പറ്റുമോ

പിന്നെന്താ വീട്ടിലുണ്ടോന്ന് വിളിച്ചു നോക്കട്ടെ

അയാൾ വിളിച്ച ശേഷം

💬 Comments

View all comments